ഇസ്ലാമാബാദ്: ഇന്ത്യ ഏതു സമയവും തിരിച്ചടിക്കുമെന്ന പേടിയിൽ പാകിസ്ഥാൻ.ഇറാനേയും അഫ്ഗാനിസ്ഥാനേയും കൂടെ കൂട്ടി ഇന്ത്യന്‍ ആക്രമണമുണ്ടായാൽ അതിനെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്റെ കൈയില്‍ ആയുധമൊന്നുമില്ല.ഈ ഭയാശങ്കകൾക്കിടെ പാകിസ്ഥാനിൽ പോര്‍വിമാനങ്ങളുടെ സോണിക് ബൂം ശബ്ദം കേട്ട ജനം ഭയന്നുവിറച്ചു. രാജ്യത്തെ സോഷ്യല്‍മീഡിയയും മുന്‍നിര മാധ്യമങ്ങളുമെല്ലാം ഇന്ത്യ ആക്രമിക്കുമെന്ന സൂചനകള്‍ നല്‍കുന്നു. ഇതിനിടെയാണ് സൈനിക അഭ്യാസം പാക്കിസ്ഥാന്‍ നടത്തിയത്. യുദ്ധം തുടങ്ങിയെന്ന് ചില പാക്കിസ്ഥാനികള്‍ ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ ഗ്രാമങ്ങള്‍ ഒന്നടങ്കം ഭീതിയിലായി.
പാക്കിസ്ഥാന്റെ തന്നെ രണ്ട് പോര്‍വിമാനങ്ങളാണ് സിയാല്‍കോട്ടിനു മുകളില്‍ വ്യോമനിരീക്ഷണം നടത്തിയത്. മണിക്കൂറില്‍ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പര്‍ സോണിക്. ഈ വേഗത്തില്‍ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങള്‍ സൃഷ്ടിക്കും. ഇവയുടെ ആഘാതത്തില്‍ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും. ഈ പ്രതിഭാസമാണ് സോണിക് ബൂം. ജനങ്ങളുടെ യുദ്ധഭീതി തിരിച്ചറിഞ്ഞതോടെ പാക്കിസ്ഥാന്‍ പരസ്യ പ്രതികരണവുമായി എത്തി. ഇന്ത്യയുമായി യുദ്ധത്തിന് ഒരുങ്ങുകയല്ലെന്ന് പാക്കിസ്ഥാന്‍ സൈന്യം വിശദീകരിച്ചു.
പാക്കിസ്ഥാനെതിരേ ഇന്ത്യ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് പാക് സൈനികവക്താവിന്റെ പ്രതികരണം. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് ആസിഫ് ഗഫൂര്‍ ആവര്‍ത്തിച്ചു.അനിവാര്യമായ യുദ്ധം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ തെളിവുനല്‍കാന്‍ തയ്യാറായാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു
Post Your Comments