Latest NewsIndia

കര്‍ണാടകത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് തര്‍ക്കം പുതിയ തലത്തിലേക്ക്, ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഒപ്പം ചെന്ന് ജെഡിഎസ്സ്

കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിക്ക് ഒപ്പം ചേര്‍ന്നിരിക്കുകയാണ് ജെഡിഎസ്സ്.

ബെംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് തര്‍ക്കം പുതിയ തലത്തിലേക്ക്. മൈസൂരു ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിക്ക് ഒപ്പം ചേര്‍ന്നിരിക്കുകയാണ് ജെഡിഎസ്സ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് മൈസൂരു. കോണ്‍ഗ്രസിന് കടുത്ത മുന്നറിയിപ്പാണ് ഇതിലൂടെ ജെഡിഎസ്സ് നല്‍കിയിരിക്കുന്നത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ജെഡിഎസ്സ്. ബിജെപിയുമായി കൂട്ടുകൂടാന്‍ ഒരു മടിയുമില്ലെന്ന് ഇതിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ദേവഗൗഡയും കുമാരസ്വാമിയും ഇതിന് മൗനാനുവാദം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാനത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. സിദ്ധരാമയ്യ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.മൈസൂരു ജില്ലാ പഞ്ചായത്ത് ഭരണത്തിന് വേണ്ടിയാണ് ജെഡിഎസ്സും ബിജെപിയും ഒന്നിച്ചത്.

അതേസമയം കോണ്‍ഗ്രസിനെ വേണ്ടെന്ന് ജെഡിഎസ്സ് തീര്‍ത്ത് പറയുകയായിരുന്നു. അതേസമയം പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളും ഇരുവരും തമ്മില്‍ പങ്കിട്ടെടുക്കും. ഇരുവര്‍ക്കും കോണ്‍ഗ്രസിനേക്കാള്‍ വോട്ടുബാങ്കുണ്ട് മൈസൂരു പഞ്ചായത്തില്‍.അതേസമയം ഇപ്പോഴത്തെ നീക്കം സിദ്ധരാമയ്യക്കാണ് കനത്ത തിരിച്ചടിയുണ്ടാക്കുന്നത്. അദ്ദേഹത്തിന് ഏറ്റവും സ്വാധീനമുള്ള മേഖലയാണ് മൈസൂരു. മികച്ച പ്രതിച്ഛായയും അദ്ദേഹത്തിനുണ്ട്.

എന്നാല്‍ കുമാരസ്വാമി സിദ്ധരാമയ്യയുമായി തുടരുന്ന പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസിന്റെ തിരിച്ചടിക്ക് കാരണമായിരിക്കുന്നത്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യില്ലെന്ന് പല മേഖലകളും ഉറപ്പിച്ച് പറയുന്നു. പലയിടത്തും ജെഡിഎസ്സ് ബിജെപി രഹസ്യധാരണയാണ് ഉള്ളത്. നേരത്തെ മൈസൂരു സിറ്റി കോര്‍പ്പറേഷനിലും ബിജെപി ജെഡിഎസ്സ് സഖ്യമുണ്ടാക്കിയിരുന്നു. നിലവില്‍ സംസ്ഥാന തലത്തില്‍ മാത്രമാണ് സഖ്യമുള്ളത്. ദേശീയ തലത്തില്‍ ഇതുവരെ ധാരണയായിട്ടില്ല.

മൈസൂരില്‍ ബിജെപിയുടെ സഹായത്തോടെയാണ് ജെഡിഎസ്സിന്റെ എംഎല്‍എ വിജയിച്ചത്. മൈസൂരു മൊത്തം ഭരിക്കുന്നത് ഈ ജില്ലാ പഞ്ചായത്താണ്. അതുകൊണ്ട് ബിജെപിയുമായി സഖ്യം വേര്‍പ്പെടുത്തുന്നത് പാര്‍ട്ടിക്ക് നഷ്ടമാണ്. ഇവിടെ കോണ്‍ഗ്രസുമായി കടുത്ത പോരാട്ടമാണ് ജെഡിഎസ്സിന് ഉള്ളത്. ജെഡിഎസ്സിന്റെ സംസ്ഥാന പ്രസിഡന്റ് എച്ച് വിശ്വനാഥ്, ജില്ലയില്‍ നിന്നുള്ള എംഎല്‍എ ഡിടി ദേവഗൗഡ, എസ്ആര്‍ മഹേഷ്, കെ മഹാദേവ് എന്നീ പ്രമുഖ നേതാക്കളും കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന വാശിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button