NewsInternational

കുല്‍ഭൂഷണ്‍ ജാദവ് കേസ് ; പാക്കിസ്ഥാന്റെ  ഹര്‍ജി തള്ളി

 

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാന്റെ അഞ്ച് ഹര്‍ജികള്‍ അന്താരാഷ്ട്ര കോടതി തള്ളി. കേസില്‍ ഇന്ത്യയുടെ ഹര്‍ജി തള്ളണമെന്ന് കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ അന്താഷ്ട്ര കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് പാക്കിസ്ഥാന്റെ ഹര്‍ജികള്‍ തള്ളിയത്.

കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ചാരനാണെന്നും വെറുതെ വിടാനാകില്ലെന്നും തെളിവുകളും വിചാരണയും സുതാര്യമാണെന്നും പാകിസ്ഥാന്‍ ആവര്‍ത്തിച്ചിരുന്നു. ബലൂചിസ്ഥാന്‍ അക്രമിക്കലായിരുന്നു ലക്ഷ്യം. നിയമ വിരുദ്ധമായി പാകിസ്ഥാനിലെത്തിയെന്നും വ്യാജ പാസ്പോര്‍ട്ടുമായി 17 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നുമാണ് പാക് വാദം .

എന്നാല്‍ 13 തവണ ആവിശ്യപ്പെട്ടിട്ടും കുല്‍ഭൂഷണ് നയതന്ത്ര ഉദ്യോഗസ്ഥ സഹായം പാകിസ്ഥാന്‍ നിരസിച്ചു എന്ന് ഇന്ത്യയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദത്തിന്റെ ആദ്യ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കേസിന്റെ വാദം നീട്ടിവെക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു.

ചാരവൃത്തി ആരോപിച്ച് കുല്‍ ഭൂഷണ്‍ 2017 ഏപ്രിലിലാണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button