ആള്‍ക്കൂട്ട പ്രതിഷേധത്തെ തുടര്‍ന്ന് പേരിലെ കറാച്ചി മറച്ച് ബംഗളൂരുവിലെ ബേക്കറി. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബേക്കറിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ആളുകള്‍ സംഘടിച്ചെത്തിയത്. ഇരുപത്തഞ്ചോളം പേരാണ് ബേക്കറിക്ക് മുന്‍പില്‍ തടിച്ചുകൂടിയത്. ആക്രമണം ഭയന്ന് ബേക്കറി ഉടമകള്‍ ബോര്‍ഡിലെ കറാച്ചി മറച്ചു.
തങ്ങള്‍ പാക് പൗരന്മാരാണെന്നാണ് പ്രതിഷേധക്കാര്‍ കരുതിയതെന്ന് ബേക്കറിയിലെ ജീവനക്കാരന്‍ പറഞ്ഞു. എന്നാല്‍ ബേക്കറിയുടെ ഉടമസ്ഥര്‍ ഹിന്ദുക്കളാണ്.കഴിഞ്ഞ 53 വര്‍ഷമായി ഈ പേരില്‍ ബേക്കറി നടത്തുന്നുവെന്നും ജീവനക്കാര്‍ പറഞ്ഞു.
കറാച്ചി പാകിസ്താന്‍ നഗരത്തിന്റെ പേരാണെന്നും അതിനാല്‍ ബേക്കറിയുടെ പേര് മാറ്റണമെന്നുമായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ആവശ്യം. ഇന്നലെ രാത്രി 8 മണി കഴിഞ്ഞാണ് ഇന്ദിരാനഗറിലെ 100 ഫീറ്റ് റോഡിലെ ബേക്കറിക്ക് മുന്‍പില്‍ മുദ്രാവാക്യം വിളിച്ച് ആളുകള്‍ തടിച്ചുകൂടിയത്. രാജ്യസ്‌നേഹം വേണമെന്ന് പറഞ്ഞാണ് പ്രതിഷേധക്കാര്‍ ബേക്കറിയുടെ പേര് മാറ്റാന്‍ ആവശ്യപ്പെട്ടത്. അക്രമം ഭയന്ന് ബേക്കറി ജീവനക്കാര്‍ ബോര്‍ഡിലെ കറാച്ചിയെന്ന ഭാഗം മറച്ചു.ഖാന്‍ചന്ദ് രാംനനി എന്നയാളാണ് കറാച്ചി ബേക്കറി സ്ഥാപിച്ചത്. 1947ല്‍ വിഭജനകാലത്ത് ഇദ്ദേഹം ഇന്ത്യയിലേക്ക് കുടിയേറി. ഹൈദരാബാദിലാണ് ആദ്യ ബേക്കറി തുടങ്ങിയത്. പിന്നീട് വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഫ്രൂട്ട് ബിസ്‌കറ്റ്, കേക്ക് എന്നിവയ്ക്ക് ഏറെ പ്രശസ്തമാണ് കറാച്ചി ബേക്കറി.
Post Your Comments