KeralaLatest News

ബന്ധുനിയമന വിവാദം ;ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിലെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിലെ ബന്ധുനിയമനം നടത്തിയെന്ന പേരിൽ  മന്ത്രി കെ ടി ജലീൽ വിവാദത്തിലായിരുന്നു. തുടർന്ന് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തിക മൂന്ന് മാസമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബന്ധുവിനായി മന്ത്രി മാറ്റം വരുത്തിയെന്നാരോപണമുയര്‍ന്ന അതേ യോഗ്യതകളാണ് ഇത്തവണയും ജനറല്‍ മാനേജര്‍ തസ്തികക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ബിരുദം എംബിഎ അല്ലെങ്കില്‍ ബിടെക് പിജിഡിബിഎ , സിഎ, സി.എസ് ഐസിഡബ്ല്യൂ ആണ് യോഗ്യതയായി ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ ക്ഷണിച്ചതിനൊപ്പം മലയാളത്തിലെ വര്‍ത്തമാന പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ടെന്നും കോര്‍പ്പറേഷന്‍ എംഡി വ്യക്തമാക്കി.ഡപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അംഗീകൃത ധനകാര്യ സ്ഥാപനമെന്നത് ഇക്കുറി കൂട്ടി ചേര്‍ത്തതാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജര്‍ തസ്തികയില്‍ നിന്നാണ് മന്ത്രി ബന്ധു കെടി അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ഡപ്യൂട്ടേഷനില്‍ നിയമിതനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button