Latest NewsLife StyleFood & Cookery

വേനല്‍കാലത്ത് ഭക്ഷണത്തില്‍ പടവലങ്ങ ഉല്‍പ്പെടുത്തണമെന്ന് പറയുന്നത്തെുകൊണ്ട്; അറിയാം ചില ഗുണങ്ങള്‍

വേനല്‍കാലത്ത് നിര്‍ബന്ധമായും ഭക്ഷത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പച്ചക്കറിയാണ് പടവലങ്ങ.ചൂടുകാലത്ത് ശരീരത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ പടവലങ്ങ സഹായിക്കും. കറികളിലും മറ്റും കൂടുതലായി പടവലങ്ങ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.പടവലങ്ങയുടെ ആന്റിബയോട്ടിക് ഗുണങ്ങള്‍ ശരീരത്തിന്റെ സമ്പൂര്‍ണ ആരോഗ്യത്തിന് ഉത്തമമാണ്. ഈ ഗുണങ്ങളുള്ളതിനാല്‍ പടവലങ്ങ കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉപകരിക്കും. വൈറസില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്നു. പടവലങ്ങയിലെ ജലാംശം ശരീരത്തിന് തണുപ്പും കുളിര്‍മ്മയും നല്‍കുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ക്രമീകരിക്കുന്നതിലും ഇവ വലിയ പങ്കുവഹിക്കുന്നു. രക്തസമ്മര്‍ദ്ദം സന്തുലനാവസ്ഥയിലാക്കുകയും ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പടവലങ്ങയില്‍ കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ മിനറലുകള്‍ ശരീരത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്നു.പടവലങ്ങ ഒരു വിഷഹാരി കൂടിയാണ്. വിഷാംശത്തെ പുറന്തള്ളി ശരീരത്തെ ക്ലീന്‍ ചെയ്യാന്‍ പടവലങ്ങ സഹായിക്കുന്നു.95 ശതമാനം ജലാംശമാണ് പടവലങ്ങയിലുള്ളത്.വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിക്കാനും പടവലങ്ങ ഉത്തമമാണ്.

അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. 100 ഗ്രാം പടവലങ്ങയില്‍ ഏകദേശം 2 ഗ്രാം ഭക്ഷണനാരുകള്‍ അടങ്ങിയിട്ടുണ്ട്. ദഹിക്കാത്ത നാരുകളായതിനാല്‍ മലബന്ധം ഒഴിവാക്കാനുള്ള കഴിവ് പടവലങ്ങയ്ക്കുണ്ട്. ശരീരത്തില്‍ നിന്ന് നീര് കുറയ്ക്കാന്‍ സഹായിക്കുമെന്നതിനാല്‍ മൂത്രവിസര്‍ജ്ജനത്തിന്റെ തോത് സുഗമമാക്കാനും പടവലങ്ങ കഴിക്കുന്നത് നല്ലതാണ്.ശരീരത്തെ വിഷമില്ലാതാക്കാന്‍ സഹായിക്കുന്ന പടവലങ്ങയ്ക്ക് ഒരു പരമ്പരാഗത മരുന്നിന്റെ സ്ഥാനം കൂടിയുണ്ട്.ഇളം പച്ച നിറമുള്ള പടവലങ്ങയാണ് ഏറ്റവും ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button