പണ്ടുകാലത്തെ നാം വീടുകളില്‍ നട്ടുവളര്‍ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക. ചെറിയ കുട്ടികളുടെ മിക്ക രോഗങ്ങള്‍ക്കും മികച്ച പ്രതിവിധിയാണ് പനിക്കൂര്‍ക്ക. കുട്ടികളിലെ ജലദോഷത്തിന് പനിക്കൂര്‍ക്കയുടെ ഇലകള്‍ വാട്ടിപ്പിഴിഞ്ഞ നീരില്‍ തേനോ, കല്‍ക്കണ്ടമോ ചേര്‍ത്തു കൊടുക്കുന്നതും കുട്ടികളെ പനിക്കൂര്‍ക്കയും തുളയിലയും ഇട്ട് തിളപ്പിക്കുന്ന വെള്ളത്തില്‍ കുളിപ്പിക്കുന്നതുമൊക്കെ പതിവായിരുന്നു. ഇതാ നമുക്ക് പനിക്കൂര്‍ക്കയുടെ ഔഷധഗുണങ്ങള്‍ പരിചയപ്പെടാം…
* പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളുടെ ചുമ, നീരുവീഴ്ച എന്നിവ മാറും
* പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ പനി ശമിക്കും.
* പനികൂര്‍ക്കയില വാട്ടി പിഴിഞ്ഞെടുത്ത നീരില്‍ രാസ്നാദി ചൂര്‍ണ്ണം ചാലിച്ചു നെറുകയില്‍ ഇടുന്നത് ജലദോഷത്തിന് പരിഹാരമാണ്.
* പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും.
* കുഞ്ഞുങ്ങളുടെ വയറ്റിലെ അസുഖം മാറുവാന്‍ പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കാം.
* കുട്ടികളെ കുളപ്പിക്കുന്ന വെളളത്തില്‍ രണ്ട് പനിക്കൂര്‍ക്കയിലയുടെ നീര് ചേര്‍ത്താല്‍ പനി വരുന്നത് തടയാം.
Post Your Comments