Jobs & VacanciesLatest News

ഗസ്റ്റ് അധ്യാപക നിയമനം

സി-ഡാക്കിന് കീഴിലുള്ള ഇ.ആർ ആന്റ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ സയൻസ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 27ന് രാവിലെ 9.30 മുതൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം.ഇ/എം.ടെക് ഉള്ളവർക്ക് അപേക്ഷിക്കാം. മണിക്കൂറിന് 350 രൂപയാണ് ഓണറേറിയം.

വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾക്കൊപ്പം ബയോഡേറ്റയുമായി വെള്ളയമ്പലത്തെ സി-ഡാക്ക് ഓഫീസിലെത്തണം. രണ്ട് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയും ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button