UAELatest NewsGulf

ദുബായിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

ദുബായ് : വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. തിരുവല്ല തട്ടാംപറമ്പിൽ റീജ വർഗീസ് ആണ് മരിച്ചത്. ഭർത്താവ് വർഗീസ് കോശിക്ക് ഗുരുതരമായി പരുക്കേറ്റു. ഫുജൈറയിൽ താമസിക്കുന്ന ഇവർ വെള്ളിയാഴ്ച രാവിലെ ദുബായ് സെന്റെ ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ പ്രാർഥനയിൽ പങ്കെടുക്കാൻ പോകവേയാണ് അപകടത്തില്‍ പ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ട്രക്കിലിടിക്കുകയായിരുന്നു. റീജ വർഗീസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തതെന്ന് പൊലീസ് അറിയിച്ചു. വർഗീസ് കോശി റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണ്.

മക്കൾ: ക്രിസ് ആൻ വർഗീസ്, കെൻ കോശി വർഗീസ്. മരുമകൻ: ഷോബിൻ വർഗീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button