ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫോട്ടോ ഷൂട്ടിലായിരുന്നുവെന്ന് പ്രചരിപ്പിക്കാനായി രാഹുൽ ഗാന്ധി ഉപയോഗിച്ചത് മോദിയുടെ പഴയ ദൃശ്യങ്ങൾ.പുൽവാമയിൽ 40 സിആർആപിഎഫ് ജവാന്മാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു മൂന്നു മണിക്കൂർ പിന്നിട്ടപ്പോഴും മോദി ഫോട്ടോഷൂട്ടിലായിരുന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം. പ്രസ്താവനയ്ക്ക് മൂർച്ച കൂട്ടാനായി ബിജെപി സോഷ്യൽ മീഡിയ കോർഡിനേറ്റർ കൂടിയായ വിശ്വകേതു ട്വീറ്ററിൽ പങ്ക് വച്ച പഴയ ചിത്രവും രാഹുൽ ഉപയോഗിച്ചു.
രാഹുലിന്റെ പ്രസ്താവന ഏറ്റെടുത്ത് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയാണ് വാർത്താ സമ്മേളനം നടത്തിയത്. ഫെബ്രുവരി 14 ന് വൈകിട്ട് 3.10 ന് ഭീകരാക്രമണം നടന്നുവെന്നും,ഇത് അറിഞ്ഞിട്ടും വൈകിട്ട് 6.30 ന് മോദി ഡോക്യൂമെന്ററി ഷൂട്ടിൽ പങ്കെടുത്തെന്നും,6.45 ന് ചായ കഴിക്കാൻ പോലും സമയം കണ്ടെത്തിയെന്നുമായിരുന്നു സുർജേവാലയുടെ ആരോപണം. ഭീകരാക്രമണം ഉണ്ടായ സമയം കോൺഗ്രസ് പറഞ്ഞതാണെന്ന് സമർഥിക്കാനായി ചില പത്രങ്ങളും സുർജേവാല വാർത്താ സമ്മേളനത്തിൽ കൊണ്ടുവന്നിരുന്നു.
എന്നാൽ ഇതിനെ കുറിച്ചുള്ള അന്വേഷണത്തിനായി പ്രധാനമന്ത്രിയുടെ ദൈനം ദിന പരിപാടിയുടെ വിശദാംശങ്ങൾ തേടിയ ദേശീയ മാദ്ധ്യമം കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങൾ നുണയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത് വിട്ടു. മോദി ഡോക്യൂമെന്ററി ഷൂട്ടിൽ പങ്കെടുത്തുവെന്ന് സ്ഥാപിക്കാനാണ് 14 ന് ഉച്ചയ്ക്ക് 1.52 ന് വിശ്വവകേതു ട്വീറ്റ് ചെയ്ത ചിത്രം വൈകിട്ട് 6.30 ന് എടുത്തത് എന്ന രീതിയിൽ കോൺഗ്രസ് പ്രചരിപ്പിച്ചത്.മുൻപും ഇത്തരത്തിൽ മോദിയ്ക്കെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ നുണ പ്രചരണങ്ങൾ നടത്തിയിട്ടുണ്ട്.
ടൂറിസം പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ഡോക്യൂമെന്ററി ഷൂട്ടും, രുദ്രാ പൂരിൽ പൊതു സമ്മേളനവുമായിരുന്നു 14 ന് നടന്നത്. വൈകിട്ട് പൊതു സമ്മേളനത്തിനായി മോദി ഉത്തരാഖണ്ഡിലെത്തുകയും ചെയ്തിരുന്നു.അതിനു ശേഷമാണ് വൈകിട്ട് 3.30 ന് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. വാർത്ത അറിഞ്ഞ് 25 മിനിട്ടിനകം മോദി തന്റെ തുടർപരിപാടികൾ റദ്ദാക്കി. പുൽവാമ ഭീകരാക്രമണത്തിന്റെ വാർത്തകൾ വന്നതിനു പിന്നാലെ മോദി ചർച്ചകൾക്കായി സമയം നീക്കി വയ്ക്കുകയായിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ,ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കൊപ്പമാണ് അദ്ദേഹം ചർച്ച നടത്തിയതെന്നും മാദ്ധ്യമ സംഘം കണ്ടെത്തി.മോദി കാബിനറ്റ് കമ്മിറ്റി വിളിച്ചുകൂട്ടിയില്ല എന്നുള്ളത് സത്യമാണ്,എന്നാൽ അദ്ദേഹം ഉത്തരാഖണ്ഡിൽ വിവിധ റിവ്യൂ മീറ്റിംഗുകൾ വിളിച്ചു കൂട്ടി നിർദേശങ്ങൾ നൽകുന്ന തിരക്കിലായിരുന്നുവെന്നും മാദ്ധ്യമം വ്യക്തമാക്കി.മാത്രമല്ല ഭീകരാക്രമണത്തിന്റെ വാർത്തകൾ വന്നതിനു ശേഷം മോദി ആഹാരം കഴിച്ചിട്ടില്ലെന്നും മാദ്ധ്യമ സംഘം വ്യക്തമാക്കി.
Post Your Comments