ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി .ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് കേന്ദ്രസര്‍ക്കാരാണ് അനുമതി നൽകിയത്. ജനുവരി 21 ന് സിബിഐ നല്കിയ അപേക്ഷയിലാണ് അനുമതി നല്‍കിയത്.
ഉടൻതന്നെ സിബിഐ ചിദംബരത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. ഫെബ്രുവരി ആദ്യവാരം ചിദംബരത്തെയും മകന് കാര്‍ത്തി ചിദംബരത്തെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 2007 ല്‍ യുപിഐ ഭരണകാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയയ്ക്ക് ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ബോര്‍ഡിന്റെ ക്ലിയറന്‍സ് അനധികൃതമായി നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. കൊലക്കേസ് പ്രതികളായ പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയുമായിരുന്നു ഐഎന്‍എക്സ് മീഡിയയെ നയിച്ചിരുന്നത്.
Post Your Comments