ബംഗളൂരു: ബംഗളൂരിൽ യലഹങ്ക വ്യോമസേനാ താവളത്തിലെ എയറോ ഇന്ത്യ പാര്‍ക്കിംഗ് ഏരിയയില്‍ വന്‍ തീപിടിത്തം. സംഭവത്തില്‍ 100 ലേറെ കാറുകള്‍ കത്തിനശിച്ചെന്നാണ് വിവരം. എലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷനിലെ ഭാരതീ നഗര്‍ ഗേറ്റിനു സമീപത്താണു തീപിടുത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ആളുകളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.
Grass fire spread to some vehicles parked near gate 5 at Yelahanka Air Force station. #AeroIndia2019 pic.twitter.com/XHjvEt3cwQ
— TOI Bengaluru (@TOIBengaluru) February 23, 2019
പത്തോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. വ്യോമസേനയും പോലീസും സ്ഥലത്തുണ്ട്. കാറിലെത്തിയവര്‍ എയ്റോ പ്രദര്‍ശനം നടക്കുന്ന സ്ഥലത്തായതിനാല്‍ കൂടുതല്‍ കാറുകള്‍ അഗ്നിക്കിരയാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. കര്‍ണാടക അഗ്നിശമന വിഭാഗമാണ് വാര്‍ത്ത പുറത്തുവിട്ടത്.
Post Your Comments