ബറേലി: കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാര്‍ വെന്തുമരിച്ചു. സെന്‍ട്രല്‍ ലോക്ക് ചെയ്ത കാറിനുള്ളില്‍ കുടുങ്ങിയാണ് ദാരുണമരണങ്ങളെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ്
ബറേലിയിലെ നൈനിറ്റാള്‍ ഹൈവേയിലാണ് അപകടം. അപകടത്തെത്തുടര്‍ന്ന് കാറിന് തീപിടിക്കുകയായിരുന്നു. ഈ സമയം, അകത്തുള്ളവര്‍ കാറിന്റെ ഡോറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തീപിടിത്തത്തില്‍ ട്രക്കും നശിച്ചു.
Read Also: തിരഞ്ഞെടുത്ത മോഡലുകൾക്ക് വമ്പൻ ഡിസ്കൗണ്ട്! മാരുതിയുടെ ഈ കാറുകൾ സ്വന്തമാക്കാൻ സുവർണ്ണാവസരം
കാറിലുണ്ടായിരുന്നവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ബഹേദിയിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാത്രി 12 മണിയോടെ ഭോജിപുര പോലീസ് സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുന്നിലുള്ള ദബൗര ഗ്രാമത്തിന് സമീപം കാറിന്റെ ടയര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം തെറ്റി കാര്‍ അടുത്ത പാതയിലേയ്ക്ക് കയറി. ഈ സമയം, ബഹേരിയില്‍ നിന്ന് വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രക്ക് ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ആദ്യം പൊലീസും അഗ്‌നിശമനസേനയുമെത്തി. സംഭവത്തെത്തുടര്‍ന്ന് നൈനിറ്റാള്‍ ഹൈവേയുടെ ഒരുവരി പൂര്‍ണമായും അടച്ചു.
Post Your Comments