തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (റീപ്രൊഡക്ടീവ് മെഡിസിൻ ആന്റ് സർജൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ആറു മാസമാണ് നിയമനകാലാവധി. റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തിലുള്ള എം.സി.എച്ച്/ഡി.എൻ.ബിയാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ എം.എസ്/ എം.ഡി/ഡി.എൻ.ബി (ഒ&ജി) യോഗ്യതയുള്ളവരെ പരിഗണിക്കും. റീപ്രൊഡക്ടീവ് മെഡിസിൻ & സർജറി വിഭാഗത്തിലുള്ള അംഗീകൃത ടീച്ചിംഗ് സെന്ററിൽ നിന്നുള്ള 2 വർഷത്തെ സ്‌പെഷ്യൽ ട്രെയിനിംഗ്, റ്റി.സി.എം.സി. രജിസ്‌ട്രേഷൻ, മെഡിക്കൽകോളേജ് അംഗീകൃത ടീച്ചിംഗ് സെന്ററിലോ റീപ്രൊഡക്ടീവ് മെഡിസിൻ & സർജറി വിഭാഗത്തിലോ മൂന്നു വർഷം അധ്യാപന പരിചയം എന്നിവയുണ്ടാവണം. 54200 രൂപയാണ് പ്രതിമാസ വേതനം. താത്പര്യമുള്ളവർ ഫെബ്രുവരി 27 ന് രാവിലെ 11 ന് ഇന്റർവ്യൂവിനെത്തണം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തേണ്ടത്.
Post Your Comments