തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പത്ത് ആംബുലൻസുകൾ കൂടി നിരത്തിലേക്ക്. 2 കോടി രൂപ ചെലവില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളാണ് എത്തിയിരിക്കുന്നത്. ഓക്സിജന്‍ സിലിണ്ടര്‍,സക്ഷന്‍ അപ്പാരറ്റസ് അടക്കമുള്ള ഉപകരണങ്ങളാണ് ഇനി ഘടിപ്പിക്കാനുള്ളത്. ഇതിനായി പന്ത്രണ്ടര ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി.സ്റ്റിക്കര്‍ ഒട്ടിക്കല്‍, ട്രയല്‍ റണ്‍ എന്നിവ പൂര്‍ത്തിയാക്കിയാകും സര്‍വീസ് തുടങ്ങുക. പത്ത് വാഹനങ്ങളില്‍ ആറെണ്ണം തിരുവനന്തപുരം ജില്ലയ്ക്കാണ്. മൂന്നെണ്ണം ആലപ്പുഴക്കും ഒരെണ്ണം പൊന്നാനിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കും നല്‍കും.
Post Your Comments