കോഴിക്കോട്: സാധാരണഗതിയില്‍ പുരുഷന്‍മാര്‍ വിവാഹമോഡനം നേടാതെ മറ്റൊരു വിവാഹം കഴിയ്ക്കുന്നത് സാധാരണം. എന്നാല്‍ ഇവിടെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് യുവതിയാണ്. വിവാഹ മോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച യുവതിയ്ക്ക് കോടതി ശിക്ഷ വിധിച്ചു. ആദ്യവിവാഹം നിലനില്‍ക്കെ രണ്ടാമത് വിവാഹം കഴിച്ച യുവതി കുറ്റക്കാരിയെന്ന് കോടതി. തിരുവണ്ണൂര്‍നട താഴെ മണ്ടടത്ത് പറമ്പ് എം.ടി. ഷമീനയെയാണ് (26) മൂന്ന് കൊല്ലം നല്ലനടപ്പിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി ആദ്യഭര്‍ത്താവായ പരാതിക്കാരന് നല്‍കാനും ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേട്ട് കോടതി നിര്‍ദേശിച്ചു.
ആദ്യഭര്‍ത്താവ് അബ്ദുല്‍ സാലിഹ് നല്‍കിയ പരാതിയിലാണ് നടപടി. കോടതി ചെലവിനത്തില്‍ പതിനായിരം രൂപ നല്‍കാനും വിധിച്ചു. താനുമായുള്ള വിവാഹം നിയമാനുസരണം വേര്‍പെടുത്താതെ മറ്റൊരാളുമായി വിവാഹം ചെയ്തത് ഇന്ത്യന്‍ ശിക്ഷാനിയമം 494 പ്രകാരം കുറ്റമാണെന്നായിരുന്നു പരാതിക്കാരന്റെ വാദം
Post Your Comments