Latest NewsKerala

പി​ണ​റാ​യി വി​ജ​യ​ന്‍ ക​ണ്ണു​രു​ട്ടി​യാ​ല്‍ കേ​ര​ളം പേ​ടി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു; വിടി ബൽറാം

കൊച്ചി : പി​ണ​റാ​യി വി​ജ​യ​ന്‍ ക​ണ്ണു​രു​ട്ടി​യാ​ല്‍ കേ​ര​ളം പേ​ടി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു കോ​ണ്‍​ഗ്ര​സ് നേ​താ​വ് വിടി ബൽറാം. സാം​സ്കാ​രി​ക​നാ​യ​ക​ര്‍​ക്കെ​തി​രാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തെ വി​മ​ര്‍​ശി​ച്ച മു​ഖ്യ​മ​ന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി നൽകുകയായിരുന്നു ബൽറാം. ഫേ​സ്ബു​ക്ക് പോസ്റ്റിന് താഴെയാണ് ബ​ല്‍​റാം മ​റു​പ​ടി​ കൊടുത്തത്.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി മ​ല​യാ​ള സാം​സ്‌​കാ​രി​ക ലോ​ക​ത്തെ​യാ​ണ് പ്ര​തി​നി​ധാ​നം ചെ​യു​ന്ന​ത്. അ​ല്ലാ​തെ സി​പിഎ​മ്മി​നെ അ​ല്ല. അ​തു​കൊ​ണ്ടാണ് അ​വി​ടേ​യ്ക്കു ക​ട​ന്നു​ചെ​ന്ന് ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സി​പി​എ​മ്മി​ന് സ്തു​തി പാ​ടാ​ന്‍ മാ​ത്രം വാ ​തു​റ​ക്കു​ന്ന സാം​സ്‌​ക്കാ​രി​ക ക്രി​മി​ന​ലു​ക​ളെ ഇ​നി​യും ഇ​ന്നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും ബ​ല്‍​റാം മ​റു​പ​ടി കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. കാ​സ​ര്‍​ഗോ​ഡ് പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ സാം​സ്‌​കാ​രി​ക നാ​യ​ക​ര്‍ പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ​തി​രെ​യാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button