പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന്‍ ഭീകര സഘടനയായ ജെയ്ഷ് മൊഹമ്മദിനെ ഒടുവിൽ തള്ളി പറഞ്ഞു ചൈനയും. ഇതാദ്യയുമായി ജെയ്ഷ് മൊഹമ്മദിനെ പേരെടുത്തു പറഞ്ഞു വിമര്‍ശിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷ കൗണ്‍സില്‍ പ്രമേയം ചൈന ഒപ്പ് വച്ചു. ജെയ്ഷ് മൊഹമ്മദ് തലവന്‍ മസ്ദൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തെ ശക്തമായി എതിര്‍ക്കുന്ന രാജ്യമാണ് ചൈന.
‘പാകിസ്ഥാന്‍ കേന്ദ്രികരിച്ചു പ്രവൃത്തിക്കുന്ന ജെയ്ഷ് മൊഹമ്മദ് നടത്തിയ പുല്‍വാമ സ്‌ഫോടനത്തെ അപലപിക്കുന്നു ‘ – എന്ന പ്രമേയത്തിലാണ് ചൈന ഒപ്പ് വച്ചത്.2009,2016,2017 വര്‍ഷങ്ങളില്‍ മസ്ദൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ ചൈനയുടെ എതിര്‍പ്പ് കാരണം തള്ളിപ്പോയിരുന്നു. ഇത്തവണ ലോകരാജ്യങ്ങളെല്ലാം ഇന്ത്യക്കൊപ്പം നിലകൊണ്ടപ്പോൾ ചൈനക്ക് വേറെ വഴിയില്ലാതെയായെന്നാണ് റിപ്പോർട്ട്.
Post Your Comments