Latest NewsNewsInternational

മനുഷ്യരുമായി സംവദിക്കാന്‍ ഇനി വേദികളിലെത്തുക നടന്നുതന്നെ : ചരിത്രത്തില്‍ വീണ്ടും ഇടം പിടിച്ചു സോഫിയ

മനുഷ്യരുമായി സംവദിക്കാന്‍ സോഫിയ ഇനി വേദികളിലെത്തുക നടന്നുതന്നെ. സൗദി അറേബ്യ പൗരത്വം നല്‍കിയ സോഫിയക്ക് ഇപ്പോള്‍ കാലുകളുമായി.
സോഫിയയുടെ ഓരോ നീക്കവും ചരിത്രത്തിലേക്കുള്ള പിച്ചവെപ്പുകളാണ്. ആദ്യമായി പൗരത്വം ലഭിച്ച, മനുഷ്യരെപ്പോലെ അഭിമുഖങ്ങളില്‍ പങ്കെടുത്ത റോബോട്ടാണ് സോഫിയ. മനുഷ്യകുലത്തിന് പ്രതീക്ഷകളും അതേസമയം തന്നെ ആശങ്കകളും സമ്മാനിക്കുന്ന യന്ത്രമനുഷ്യയുഗത്തിലെ നിര്‍ണായക വഴിത്തിരിവായി മാറുകയാണ് സോഫിയ. ചരിത്രത്തില്‍ വീണ്ടും ഇടം പിടിക്കുകയാണ് സോഫിയ.

സൗദി അറേബ്യയിലെത്തിയ സോഫിയക്ക് നിയമപരമായി പൗരത്വം ലഭിച്ചതോടെയാണ് ഈ റോബോട്ട് ചരിത്രത്തിന്റെ ഭാഗമായി മാറിയത്. മുഖങ്ങള്‍ തിരിച്ചറിയാനും മറ്റുള്ളവരുടെ കണ്ണില്‍ നോക്കി സംസാരിക്കാനും സോഫിയക്കാവും. സോഫിയയെക്കാള്‍ മനുഷ്യസദൃശ്യമായ റോബോട്ടുകളെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാനാകുമെന്നാണ് ഹാന്‍സണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടുവര്‍ഷം മുമ്പാണ് സോഫിയ രംഗത്തെത്തുന്നത്. മനുഷ്യസദൃശ്യമായ തലയും മുഖവുമുള്ള റോബോട്ടായിരുന്നു ഇത്.

വശങ്ങളിലേക്ക് നോക്കാനും സംസാരത്തിലേര്‍പ്പെടാനും കഴിയുന്ന ഈ റോബോട്ടിന് രൂപം നല്‍കിയത് ഹോങ്കോങ്ങിലെ ഹാന്‍സണ്‍ റോബോട്ടിക്സാണ്. ലോകത്ത് മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ അനായാസമായി പരിഹരിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ ഇന്റലിജന്റ് മെഷിനുകളായിരിക്കും ഈ റോബോട്ടുകളെന്നും ഹാന്‍സണ്‍ പറയുന്നു. ലാസ് വേഗസില്‍ ഇക്കൊല്ലം നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് ഷോയില്‍ സോഫിയക്ക് കാലുകള്‍ നല്‍കുമെന്ന് ഹാന്‍സണ്‍ റോബോട്ടിക്സ് പ്രഖ്യാപിച്ചിരുന്നു. അറുപതോളം മുഖഭാവങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള റോബോട്ടാണിത്.

മനുഷ്യന്റെ ബുദ്ധിയെക്കാള്‍ ബുദ്ധിയുള്ള യന്ത്രങ്ങളാണ് ലക്ഷ്യമെന്ന് സോഫിയയുടെ സ്രഷടാവായ ഡേവിഡ് ഹാന്‍സണ്‍ പറയുന്നു. ഇതിന് പുറമെ, ആര്‍്ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്ത സാധ്യതകള്‍ പുറത്തുകൊണ്ടുവരുന്ന റോബോട്ടുകളാണ് ഇനി ലക്ഷ്യം. ഇത്തരം റോബോട്ടുകളുടെ വരവ് യന്ത്രമനുഷ്യര്‍ മനുഷ്യവംശത്തെ ഇല്ലാതാക്കുമന്ന ആശങ്കയ്ക്കും വഴിമരുന്നിട്ടുണ്ട്. ടെര്‍മിനേറ്ററും ഐ റോബോട്ടും ബ്ലേഡ് റണ്ണറും പോലുള്ള ഹോളിവുഡ് ഫിക്ഷനുകള്‍ അത്തരം സംശയാലുക്കളില്‍ കൂടുതല്‍ ഭീതി വിടര്‍ത്തുന്നതാണ്. എന്നാല്‍, മനുഷ്യരെ സഹായിക്കുന്നതിനാണ് മനുഷ്യസദൃശ്യമായ റോബോട്ടുകള്‍ നിര്‍മ്മിക്കുന്നതെന്നാണ് ഹാന്‍സണിന്റെ വിശദീകരണം.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button