ഒരു ഇന്ത്യന്‍ താരം ടി20യില്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി ശ്രേയസ് അയ്യര്‍. സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ സിക്കിമിനെതിരെയാണ് മുംബൈ താരമായ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ജയം. 55 പന്തില്‍ 147 റണ്‍സാണ് അയ്യര്‍ സ്വന്തമാക്കിയത്. അയ്യറിന്റെ ഈ മാസ്മരിക പ്രകടനത്തില്‍ മുംബൈ നേടിയത് 258 എന്ന കൂറ്റന്‍ സ്‌കോര്‍. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ടി20 ടോട്ടലാണിത്. മത്സരത്തില്‍ 154 റണ്‍സിന്റെ വമ്പന്‍ വിജയമാണ് മുംബൈ സ്വന്തമാക്കിയത്.
പതിനഞ്ച് സിക്സറുകളും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിങ്സ്. സിക്കിം ബൗളര്‍ താഷി ബാല്ല എറിഞ്ഞ ഒരോവറില്‍ മാത്രം അയ്യര്‍ അടിച്ചെടുത്തത് 35 റണ്‍സാണ്. 38 പന്തുകളില്‍ നിന്നാണ് അയ്യര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒരു ഇന്ത്യക്കാരന്റെ നാലാമത്തെ വേഗതയേറിയ ടി20 സെഞ്ച്വറി കൂടിയാണിത്.
Highest score by an Indian in T20 history ☑
Most sixes by an Indian in a T20 innings ☑
O Captain, Our Captain!#SyedMushtaqAliTrophy #ShreyasIyer#ThisIsNewDelhi #DelhiCapitals pic.twitter.com/TCbNJ03lZm
— Delhi Capitals (@DelhiCapitals) February 21, 2019
മുംബൈയുടെ ഈ ജയത്തേക്കാളുപരി ശ്രേയസ് അയ്യറിന്റെ ബാറ്റിങ് മികവാണ് ശ്രദ്ധേയമായത്. ഇന്ത്യന്‍ ടീമില്‍ അതിഥി താരമായി എത്തുന്ന ശ്രേയ് അയ്യര്‍, വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. 128 റണ്‍സായിരുന്നു പന്തിന്റെ സ്‌കോര്‍. ഒരു ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോറും ഇതായിരുന്നു. 2018 ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ഡല്‍ഹി താരമായിരുന്ന പന്ത് 128 റണ്‍സ് നേടിയത്.
ഒരു ടി20 ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും അയ്യര്‍ സ്വന്തമാക്കി. പതിനൊന്ന് സിക്സറുകളുമായി മുരളി വിജയ് ആയിരുന്നു ഈ നേട്ടം സ്വന്തമാക്കി വെച്ചിരിരുന്നത്. ഐ.പി.എല്ലില്‍ ആയിരുന്നു മുരളി വിജയ് യുടെ പ്രകടനം. ആ മത്സരത്തില്‍ മുരളി(127) സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. സുരേഷ് റെയ്ന(126) ഉന്മുക്ത് ചന്ദ്(125) എന്നിവരാണ് വേഗതയേറിയ സെഞ്ച്വറിയുടെ ഉടമകള്‍.
Post Your Comments