പപ്പടം വെറുതെ വറുക്കുവാന്‍ മാത്രമല്ല… നാവില്‍ രുചിയൂറുന്ന നിരവധി വിഭവങ്ങള്‍ പപ്പടം കൊണ്ട് ഉണ്ടാക്കാം. ഇതാ വളരെ ഈസിയായി വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു അടിപൊളി വിഭവം. പപ്പട തോരന്‍.
ചേരുവകള്‍
പപ്പടം – 7 എണ്ണം
ചെറിയ ഉള്ളി – അര കപ്പ് ( സവാള -1)
പച്ചമുളക് – 2 എണ്ണം
മുളക് പൊടി – ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – ഒരു നുള്ള്
കടുക് – കാല് ടീസ്പൂണ്‍
എണ്ണ- ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തേങ്ങ ( ചിരകിയത് ) – അര കപ്പ്
കറിവേപ്പില – 1 തണ്ട്
വറ്റല്‍ മുളക് – 2 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ചൂടാക്കി പപ്പടം ചെറിയ കഷണങ്ങളാക്കി വറുത്ത് വയ്ക്കുക. ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് വറുക്കുക. ഇതിലേക്ക് വറ്റല്‍ മുളക്, കറിവേപ്പില എന്നിവയും ചേര്‍ക്കാം. ശേഷം അരിഞ്ഞി വച്ചിരിക്കുന്ന ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്നുകൂടി യോജിപ്പിച്ച ശേഷം തേങ്ങ ചേര്‍ക്കാം. തേങ്ങ ചേര്‍ത്ത് ഒന്നു രണ്ടുമിനിട്ട് കഴിഞ്ഞാല്‍ ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന പപ്പടം ചേര്‍ത്തിളക്കി നന്നായി യോജിപ്പിക്കുക. അടിപൊളി പപ്പടം തോരന്‍ തയ്യാര്‍.
Post Your Comments