Latest NewsKeralaIndia

കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ അഭിപ്രായം പറയുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമെന്ന് നടന്‍ സന്തോഷ്‌ പണ്ഡിറ്റ്‌

സിനിമയില്‍ അപാര ചങ്കുറ്റം കാണിക്കുന്ന നായകന്മാര്‍ വ്യക്തി ജീവിതത്തില്‍ വെറും സീറോ മാത്രമാണ് .

കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ അഭിപ്രായം പറയുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമാണെന്ന് നടന്‍ സന്തോഷ്‌ പണ്ഡിറ്റ്‌ . ജനുവരിയിലാണ് അവര്‍ക്കുള്ള അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നത് . ഇതാണ് അവര്‍ നവംബര്‍ ഡിസംബര്‍ മാസം തെരഞ്ഞെടുക്കാനുള്ള കാരണം സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞു .സിനിമയില്‍ അപാര ചങ്കുറ്റം കാണിക്കുന്ന നായകന്മാര്‍ വ്യക്തി ജീവിതത്തില്‍ വെറും സീറോ മാത്രമാണ് .

അവര്‍ ആ ചങ്കുറപ്പ് ഒന്നും വ്യക്തി ജീവിതത്തില്‍ കാണിക്കുന്നില്ലെന്നും പണ്ഡിറ്റ്‌ പറഞ്ഞു .ജനങ്ങള്‍ നമ്മുടെ സാംസ്കാരിക നായകന്മാരെ കുറിച്ച്‌ പഠിക്കുന്നത് നല്ലതാണ് . അവര്‍ കാര്യമായി കേരളത്തിലെ വിഷയങ്ങളില്‍ ഒന്നും അഭിപ്രായം പറയാറില്ല . ചൈന , ഉത്തര്‍പ്രദേശ്‌ കാര്യങ്ങളാണ് പറയുക . കേരളത്തിലെ സാംസ്കാരികനായകന്മാര്‍ പക്കാ വേസ്റ്റാണ് . ശരിക്കും അവരെ വേറെ ഒരു പേരാണ് വിളിക്കേണ്ടത് . എന്നാല്‍ ഞാന്‍ അത് പറയുന്നില്ല . അവര്‍ക്ക് അവാര്‍ഡും പണവും മാത്രമാണ് പ്രധാന പ്രശ്നം .

shortlink

Related Articles

Post Your Comments

Related Articles


Back to top button