കാസര്‍കോട്: കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് അന്തരീക്ഷം കലുക്ഷിതമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച ജില്ലയിലെത്തും. രാവിലെ പത്തിന് സിപിഎമ്മിന്റെ പുതിയ ജില്ലാ കമ്മറ്റി ഓഫീസിന് തറക്കല്ലിടും.11ന് കാഞ്ഞങ്ങാട് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനവുമാണ് പരിപാടി.
കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശനം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഇല്ല. നിലവിലെ അന്തരീക്ഷത്തില്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ അറിയിച്ചു. കാഞ്ഞങ്ങാട് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് ഒരു കിലോമീറ്റര്‍ അകലെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് മാര്‍ച്ച്. അതേസമയം കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments