ആലപ്പുഴ: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന്‍റെ പേരില്‍ ചിലര്‍ സിപിഎമ്മിന്‍റെ ഹൃദയമെടുക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊല്ലപ്പെട്ടവരുടെ വീട്ടില്‍ പോകാന്‍ സിപിഎം തീരുമാനിച്ചപ്പോള്‍ ചിലര്‍ കരുതിക്കൂട്ടി പ്രവേശനം നിഷേധിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് – ആര്‍എസ്‌എസ് ഗൂഢാലോചനയുണ്ടെന്ന് കോടിയേരി ആരോപിച്ചു.
മന്ത്രി ഇ ചന്ദ്രശേഖരന്‍ അവിടെ വീട്ടിലേക്ക് പോയപ്പോള്‍ കോണ്‍ഗ്രസുകാര്‍ തെറിയഭിഷേകം നടത്തി. സര്‍ക്കാരിന് വേണ്ടിയാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അവിടെ പോയത്. ആര്‍എസ്‌എസ് നേതാക്കള്‍ അവിടെ പോയപ്പോള്‍ ഒരു പ്രതിഷേധവുമുണ്ടായില്ല. ഇത് തന്നെയാണ് കോണ്‍ഗ്രസ് – ആര്‍എസ്‌എസ് ഗൂഢാലോചനയുണ്ടെന്നതിന് തെളിവാകുന്നത്. – കോടിയേരി പറഞ്ഞു.
വികാരപരമായി വീട്ടുകാര്‍ പ്രതികരിച്ചത് മനസ്സിലാക്കുന്നുവെന്നും എന്നാല്‍ അതുപോലെയല്ല കോണ്‍ഗ്രസുകാരെന്നും കോടിയേരി വ്യക്തമാക്കിയത്. ആര്‍എസ്‌എസ്സിന്‍റെ ഒരു നേതാവ് പോയപ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും തെറിയഭിഷേകം നടത്തിയില്ല, എന്നാല്‍ സിപിഎമ്മുകാര്‍ അവിടെ പോകാന്‍ ശ്രമിച്ചപ്പോള്‍ മാത്രം പ്രവേശനം നിഷേധിക്കപ്പെടുന്നു.
ഇതിലൂടെ വെളിവാകുന്നത് ആര്‍എസ്‌എസ്സ് – കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധബന്ധമാണ്. ആര്‍എസ്‌എസ്സും കോണ്‍ഗ്രസും തമ്മില്‍ രഹസ്യബന്ധം രൂപപ്പെടുത്തിയെടുക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.
Post Your Comments