Latest NewsNattuvartha

വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു : വയോധികയും കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

വെഞ്ഞാറമൂട്:വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. പാതിരാത്രിയില്‍ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍നിന്ന് 90 വയസ്സുകഴിഞ്ഞ സ്ത്രീയും ഒന്നര വയസ്സുള്ള പേരക്കുട്ടിയും ഉള്‍പ്പെടെ എല്ലാവരും രക്ഷപ്പെട്ടു. പാറയ്ക്കല്‍ മുണ്ടയ്ക്കല്‍വാരം മൊട്ടറക്കുന്നുവീട്ടില്‍ പാച്ചിയുടെ വീടിന്റെ മേല്‍ക്കൂരയാണ് കഴിഞ്ഞദിവസം രാത്രി ഇടിഞ്ഞുവീണത്.

പാച്ചിയുടെ മകള്‍ ശാന്ത, ചെറുമകന്‍ രതീഷ്, ഭാര്യ രോഹിണി ഇവരുടെ മക്കളായ ഒന്നരവയസ്സുകാരി രോഹിണി, അഞ്ചുവയസ്സുകാരന്‍ രോഹിത് എന്നിവര്‍ ഉറങ്ങുകയായിരുന്നു.

മേല്‍ക്കൂര പൊട്ടുന്ന ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ പുറത്തുകടന്നു. തൊട്ടുപിന്നാലെ ഷീറ്റിട്ട കൂരയുടെ വലിയൊരുഭാഗം തകര്‍ന്ന് മുറികളിലേക്കും പുറത്തേക്കും വീണു. വീട്ടുസാധനങ്ങള്‍ പലതും നശിക്കുകയും ചെയ്തു.മണ്‍ചുമരുള്ളവീടാണ്. ജനപ്രതിനിധികളും വില്ലേജധികൃതരും വീട് സന്ദര്‍ശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button