കൊച്ചി : കൊച്ചി : മിന്നൽ ഹര്‍ത്താല്‍ നടത്തിയതിന്‍റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന് ഹൈക്കോടതി പിഴയിട്ടു. ഹർത്താലിൽ ഉണ്ടായ നഷ്ടം ഡീനിൽനിന്ന് ഈടാക്കണമെന്ന് കോടതി അറിയിച്ചു. കാസർകോട് ജില്ലയിൽലുണ്ടായ നഷ്ടം കാസർകോട് കോൺഗ്രസ് ജില്ലാ ചെയര്‍മാന്‍ എം.സി.കമറുദ്ദീന്‍, കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍ എന്നിവരിൽനിന്ന് ഈടാക്കണം. ഹർത്താൽ ദിവസം ഉണ്ടായ നഷ്ടം കണക്കിലെടുക്കാൻ കമ്മീഷനെ നിയോഗിക്കാമെന്നും കോടതി അറിയിച്ചു.
ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴുദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാതെ, പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തിയ ഹര്‍ത്താലാണ് കോടതിയലക്ഷ്യനടപടിക്കിടയാക്കിയത്.
Post Your Comments