News

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കും ?

ആഗോള റേറ്റിംഗ് സ്ഥാപനം സര്‍വേഫലം പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന് ആഗോള റേറ്റിംഗ് സ്ഥാപനം സര്‍വേഫലം പുറത്തുവിട്ടു.
പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് മന്ത്രിസഭ ഉണ്ടാക്കാനാണു കൂടുതല്‍ സാധ്യതയെന്ന് റേറ്റിംഗ് സ്ഥാപനമായ ഫിച്ച്റേറ്റിംഗ്‌സിന്റെ ഉപ കമ്പനിയായ ഫിച്ച് സൊലൂഷന്‍സ് മാക്രോ റിസര്‍ച്ച് പറയുന്നു. ബിജെപിയ്ക്ക് വളരെ കുറഞ്ഞ ഭൂരിപക്ഷമായിരിയ്ക്കും കിട്ടുകയെന്നും സര്‍വേ ഫലം വെളിപ്പെടുത്തുന്നു

രാജ്യങ്ങളുടെയും കമ്പനികളുടെയും വായ്പായോഗ്യത വിലയിരുത്തി റേറ്റിംഗ് നല്കുന്ന ആഗോള സ്ഥാപനമാണ് ഫിച്ച് റേറ്റിംഗ്‌സ്. ധനകാര്യ നിക്ഷേപ മേഖലയില്‍ ഇതു വരെയുള്ള പൊതു വിലയിരുത്തല്‍ മോദി കുറഞ്ഞ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുമെന്നായിരുന്നു. ഫിച്ചിന്േറതാണ് ആദ്യത്തെ ശക്തമായ ഭിന്നാഭിപ്രായം.

പല പ്രമുഖ പ്രാദേശിക പാര്‍ട്ടികളുമായും ബിജെപിക്കു നല്ല ബന്ധമില്ലെന്നതു കോണ്‍ഗ്രസിന് അനുകൂല ഘടകമായി ഫിച്ച് കരുതുന്നു. കര്‍ഷകര്‍ക്കുള്ള ധനസഹായം (കിസാന്‍ സമ്മാന്‍) അടക്കമുള്ള ജനപ്രിയ നടപടികള്‍ക്കു നേരിയ ഫലമേ തെരഞ്ഞെടുപ്പില്‍ ഉണ്ടാകൂ എന്നു ഫിച്ച് അഭിപ്രായപ്പെട്ടു.

ബിജെപിക്കു 180 സീറ്റേ കിട്ടൂ എന്നാണു സ്വിസ് ബ്രോക്കറേജ് യുബിഎസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 2014-ല്‍ 282 സീറ്റ് ബിജെപിക്കു ലഭിച്ചിരുന്നു. ഇത്തവണ അത് 220 ആകുമെന്ന് ആദ്യം കരുതി, പിന്നെ 200 എന്നു കരുതി, ഇപ്പോള്‍ 180 ആണു പ്രതീക്ഷ: വിവിധ സംസ്ഥാനങ്ങളില്‍ പ്രതിനിധികളെ അയച്ചശേഷം യുബിഎസ് റിപ്പോര്‍ട്ട് ചെയ്തു. അധികാരത്തില്‍ തിരിച്ചെത്താന്‍ ബിജെപിക്കു പ്രയാസമാണെന്നാണ് അവരുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button