
അബുദാബി : യുഎഇയില്‍ ശക്തമായ കാറ്റിലും തിരയിലും പെട്ട് തകര്‍ന്ന കപ്പലിലെ ഇന്ത്യന്‍ നാവികരെ രക്ഷിച്ചത് ദുബായ് പൊലീസ്. പാറയിലിടിച്ച് തകര്‍ന്ന കപ്പലില്‍നിന്നാണ് 14 ഇന്ത്യന്‍ നാവികരെ ദുബായ് പൊലീസ് രക്ഷപ്പെടുത്തിയത്.. ബുധനാഴ്ച രാവിലെ 6.15 ഓടെയാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം എത്തിയത്. ഉടന്‍ കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
‘ഖദീജ 7’ എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. ദേര ഐലന്‍ഡിലെ പാറയില്‍ ഇടിച്ചതിനെ തുടര്‍ന്ന് വെള്ളം അതിവേഗം കപ്പലിലേക്ക് കയറുകയായിരുന്നു. തുടര്‍ന്നാണ് കപ്പല്‍ ജീവനക്കാര്‍ അപകട സന്ദേശമയച്ചത്.
പൊലീസ് ഹെലികോപ്ടറാണ് കപ്പല്‍ കണ്ടെത്തിയത്. എന്നാല്‍, ഉയരത്തില്‍ പൊങ്ങിയ തിരമാല കാരണം രക്ഷാദൗത്യ ബോട്ടുകള്‍ക്ക് കപ്പലിന്റെ സമീപം ചെല്ലാന്‍ സാധിച്ചില്ല. തുടര്‍ന്ന് കപ്പലിലേക്ക് കയര്‍ എറിഞ്ഞുകൊടുത്ത് ഓരോരുത്തരെയായി ബോട്ടില്‍ എത്തിക്കുകയായിരുന്നു.
Post Your Comments