നോയിഡ : യുവതിയുടെ മരണത്തിന് കാരണക്കാര്‍ ഭര്‍ത്താവും ബന്ധുക്കളുമാണെന്ന ആരോപണവുമായി മാത്രാപിതാക്കള്‍. സ്ത്രീധനത്തിന്‍റെ പേരില്‍ 25 കാരിയായ തന്‍റെ മകളെ മാനസികമായി വേദനിപ്പിച്ചിരുന്നതായും ഗര്‍ഭിണിയായിരുന്ന യുവതിക്ക് വേണ്ട പരിചരണം ഭര്‍ത്താവും കുടുംബവും നല്‍കിയില്ല എന്നാണ് ആരോപിക്കുന്നത്. ഭര്‍തൃവീട്ടിലായിരുന്ന യുവതി ആശുപത്രിയില്‍ മരണപ്പെട്ട വാര്‍ത്തയാണ് ഭര്‍ത്താവിന്‍റെ അടുത്ത് നിന്ന് ലഭിക്കുന്നത്.
ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ മരണവിവരം സ്ഥിരീകരിക്കുകയും ചെയ്തു. മകളുടെ മരണത്തിന് കാരണക്കാര്‍ ഭര്‍ത്താവും അനുജനും അനുജന്‍റെ ഭാര്യയുമാണെന്നാണ് മരിച്ച യുവതിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബിസ്ഹാന്‍പുരിലാണ് സംഭവം.
Post Your Comments