ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇരക്കി. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവായ ദീപക് കൊച്ചാര്‍, വീഡിയോ കോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് ചന്ദ കോച്ചാര്‍ ഐസിഐസി ബാങ്ക് എംഡി സ്ഥാനത്തു നിന്നും രാജി വച്ചത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) പദവി ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം, ഉപകമ്ബനികളുടെ സാരഥ്യം, അവയുടെ ഡയറക്ടര്‍ പദവി എന്നിവയെല്ലാം ചന്ദ രാജിവച്ചിരുന്നു. വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ അനുവദിച്ചത് ബാങ്കിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് റിട്ട. ജസ്ററിസ് ബി.എന്‍ ശ്രീകൃഷ്ണ കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു രാജി.
വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി 3250 കോടി രൂപ വായ്പ അനുവദിച്ചെന്ന പരാതിയില്‍ ചന്ദ കൊച്ചാറിനെതിരെ അന്വേഷണം നടക്കുന്നുണ്ട്്. 2009-11 കാലയളവില്‍ ആറ് വായ്പകളിലായി വീഡിയോ കോണിന് 1,875 കോടി രൂപ നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
Post Your Comments