Kerala

കേരള വോളിബോള്‍ അക്കാദമി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും

ഇടുക്കിയിലെ കേരള വോളിബോള്‍ അക്കാദമി വൈദ്യുതി മന്ത്രി എം.എം മണി ഇന്ന് (21) വൈകിട്ട് അഞ്ച് മണിക്ക് ഉദ്ഘാടനം ചെയ്യും. േവാളിബോള്‍ താരങ്ങള്‍ക്ക് അന്തര്‍ദേശീയ നിലവാരത്തിലുള്ള പരിശീലനം നല്‍കുന്നതിന് കായിക യുവജന കാര്യാലയത്തിന്റെ അധീനതയില്‍ സ്ഥാപിക്കുന്ന വോളിബോള്‍ അക്കാദമി 3.47 കോടി രൂപ ചിലവിലാണ് നിര്‍മിച്ചത്. ഐഡിയ ഗ്രൗണ്‍ിനു സമീപമുള്ള അഞ്ച് ഏക്കര്‍ ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള അക്കാഡമിയില്‍ ഫ്‌ളെഡ്‌ലൈറ്റോടുകൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയം, മേപ്പിള്‍വുഡ് ഫ്‌ളോറോടുകൂടിയ മൂന്ന് വോളിബോള്‍ കോര്‍ട്ടുകള്‍, 40 പേര്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് തുടങ്ങിയ സൗകര്യങ്ങളുണ്‍ായിരിക്കും. കായികതാരങ്ങള്‍ക്ക് രാത്രിയും പകലും മുടക്കം കൂടാതെ പരിശീലനം നടത്തുന്നതിനുള്ള സൗകര്യവുമുണ്ട്ണ്‍്. ഉദ്ഘാടനചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യാതിഥിയായിരിക്കും. കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി വര്‍ഗീസ്, കായിക യുവജനകാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിക്കും. മുന്‍കാല വോളിബോള്‍ താരങ്ങളെ ചടങ്ങില്‍ ആദരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പാലാ സെന്റ്‌തോമസ് കോളെജും കൊലഞ്ചേരി സെന്റ് പീറ്റേഴ്‌സും തമ്മിലുള്ള പ്രദര്‍ശന വോളിബോള്‍ മല്‍സരവും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button