Latest NewsNews

അധ്യാപക വിദ്യാര്‍ത്ഥി ബന്ധം മാറുന്നുവോ? ഡോ. വീണാ ജെഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

അധ്യാപകര്‍ സുഹൃത്തും വഴികാട്ടിയും ഒക്കെയായി മാറുന്ന ആത്മബന്ധങ്ങളുടെ കഥയും പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുവയ്ക്കാനുണ്ടാകും. കളങ്കമില്ലാത്ത മനസും, ചഞ്ചലപ്പെടാത്ത പ്രവൃത്തിയും കൊണ്ട് നമ്മുടെ ഇന്നലെകളെ സ്വര്‍ഗതുല്യമാക്കിയ അധ്യാപകരുടെ കഥകള്‍ അങ്ങനെ പറയാനേറെയുണ്ട്. ഇക്കൂട്ടത്തിനിടയില്‍ അധ്യാപകര്‍ക്കാകമാനം പേരുദോഷം വരുത്തുന്ന ചിലരുടെ പൊയ്മുഖങ്ങളെ തുറന്നു കാട്ടുകയാണ് ഡോ വീണ ജെഎസ്. വിദ്യാര്‍ത്ഥികളോടുള്ള ഒരു വിഭാഗത്തിന്റെ മോശം സമീപനം തുറന്നു കാട്ടുന്നതാണ് ഡോ. വീണയുടെ കുറിപ്പ്.

മുന്‍വിധിയോടുകൂടി വിദ്യാര്‍ഥികളെ വിലയിരുത്തുകയും വ്യക്തപരമായി അധിക്ഷേപിക്കുകയും ചെയ്യുന്ന അധ്യാപകരെക്കുറിച്ചാണ് ഡോക്ടറുടെ കുറിപ്പ്. കുറച്ച് തടിച്ച വിദ്യാര്‍ത്ഥിനികളെ കാണുമ്പോള്‍ നിന്നെയൊക്കെ കെട്ടിച്ചയക്കാന്‍ വേണ്ടി മാത്രമാടീ പഠിപ്പിക്കാന്‍ വിടുന്നത് എന്നൊക്കെയാണ് ചില അധ്യാപകരുടെ തുറന്നു പറച്ചില്‍. നിനക്കൊക്കെ ഹോര്‍മോണ്‍ കൂടുതലാണ്, ഓഹ് ആണല്ല അല്ലെ. ട്രാന്‍സ് ആവാനാണോ ഉദ്ദേശ്യം എന്നിങ്ങനെയുള്ള അതിക്രമഡയലോഗുകള്‍ ആണ് പല അധ്യാപകരും ഉപയോഗിക്കുന്നത് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ആ മാഷെ സ്ഥലം മാറ്റാന്‍ പറ്റുമോ എന്നുവരെ ചോദിച്ച കുട്ടികള്‍ ഉണ്ട് ! എന്നും ഡോക്ടര്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഡോക്ടര്‍ വീണ ജെഎസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

ഏതോ ഒരു കേയി സ്‌കൂളിലെ ഏതോ ഒരു കസിമാഷിന് തടിച്ച വിദ്യാര്‍ത്ഥിനികളെ കാണുമ്പോള്‍ മാത്രം ഒരു ഡയലോഗ് വരുമത്രെ. (പേര് വളരെ സാങ്കല്‍പ്പികം എന്ന് പ്രത്യേകം പറയണ്ടല്ലോ) തലസ്ഥാനനഗരിയിലല്ല ഈ കേയി എന്ന് പ്രത്യേകം പറയാമെ!

ഡയലോഗ് ഇതാണ്. ‘നിന്നെയൊക്കെ കെട്ടിച്ചയക്കാന്‍ വേണ്ടി മാത്രമാടീ പഠിപ്പിക്കാന്‍ വിടുന്നത്’. കുട്ടികള്‍ ഇത് വീട്ടില്‍ പോയി അറിയിച്ചിട്ടും പ്രതികരിക്കാന്‍, കേസ് കൊടുക്കാന്‍ ഇറങ്ങാത്ത ആ വൃത്തികെട്ട രക്ഷിതാക്കളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു.

തടിച്ചശരീരം വിവാഹത്തിനുള്ളതാണെന്ന ചിന്തയുള്ളവനെ അധ്യാപകനായി തുടരാന്‍ അനുവദിക്കുന്നത് എങ്ങനെയാണ്? തടിച്ചശരീരമുള്ള ‘പെണ്‍കുട്ടികള്‍’ മാത്രമാണ് ഇയാള്‍ക്ക് പ്രശ്നം എന്ന് തോന്നുന്നു. തടിച്ച ശരീരമുള്ള ആണ്‍കുട്ടികള്‍ ഇയാള്‍ക്കൊരു പ്രശ്നമല്ലാത്തത് അയാളുടെ ഭാഗ്യം. ആണ്‍പിള്ളേര്‍ നല്ല തല്ലുകൊടുത്തോ ചീത്ത വിളിച്ചോ അയാളെ ഒതുക്കുമായിരുന്നല്ലോ. ഇതിപ്പോ പെണ്‍കുട്ടികള്‍ ആയതുകൊണ്ട് പ്രതികരിക്കാന്‍ രക്ഷിതാക്കളോ ജഠഅയൊ തന്നെ മുന്നിട്ടിറങ്ങണം. എത്ര പരാജിതരായാണ് നമ്മള്‍ പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കുന്നത്

കഴിഞ്ഞ വര്‍ഷം അറ്റന്‍ഡ് ചെയ്തിട്ടുള്ള മിക്ക സ്‌കൂളുകളിലെയും കോളേജുകളിലെയും കുട്ടികള്‍ക്ക് പുറത്തുള്ള പീഡനങ്ങളെക്കാള്‍ പറയാനുണ്ടായിരുന്നത് സ്വന്തം സ്‌കൂളിലെ പീഡനങ്ങള്‍ ആയിരുന്നു. നല്ല അധ്യാപകര്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ അവരെ പ്രത്യേകമായി പീഡിപ്പിക്കുന്ന വിദ്യയും മോശം അധ്യാപകര്‍ കാണിക്കുന്നുണ്ട്.

പല പെണ്‍കുട്ടികളുടെയും ഒരു പ്രശ്നം അവരുടെ മുടിക്ക് മേലുള്ള കടന്ന് കയറ്റമാണ്. മുടി കെട്ടിയില്ലെങ്കി പ്രശ്‌നമില്ലെന്ന് കോടതി പ്രസ്താവിച്ചാലും അധ്യാപകകോടതിയില്‍ അത് അംഗീകരിക്കില്ല. മുടി വളര്‍ത്തുന്ന ആണ്‍കുട്ടികളോടും ക്രൂരമായാണ് ഇടപെടുന്നത്.

1)നിനക്കൊക്കെ ഹോര്‍മോണ്‍ കൂടുതലാണ്

2)ഓഹ് ആണല്ല അല്ലെ

3)ട്രാന്‍സ് ‘ആവാനാണോ’ ഉദ്ദേശ്യം എന്നിങ്ങനെയുള്ള അതിക്രമഡയലോഗുകള്‍ ആണ് പല അധ്യാപകരും ഉപയോഗിക്കുന്നത് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ‘ആ മാഷെ സ്ഥലം മാറ്റാന്‍ പറ്റുമോ’ എന്നുവരെ ചോദിച്ച കുട്ടികള്‍ ഉണ്ട് ! ‘അയ്യോ പോകുന്നിടത്തുള്ള പിള്ളേര്‍ക്ക് പണിയാകും, നമ്മക്കിപ്പോ ശീലമായില്ലേ’ എന്ന മറുപടിയും അതേ കുട്ടിക്കൂട്ടത്തില്‍നിന്നും പൊങ്ങിവന്നു

പ്രതികരിക്കുന്ന കുട്ടികളെ ഇതുവരെ നിലവില്‍ വന്നിട്ടില്ലാത്ത നിയമങ്ങള്‍ പറഞ്ഞ്പേടിപ്പിച്ചൊതുക്കുന്ന വില്ലന്മാരും ഉണ്ട്. ഉദാഹരണത്തിന്, പണ്ടെങ്ങാനും ഒരു fb പോസ്റ്റിട്ടപ്പോ, ആ പോസ്റ്റിട്ടതിന് എന്നെയും ആ പോസ്റ്റ് ലൈക് ചെയ്തവരെയും പോലീസ് പിടിക്കുമെന്നും പറഞ്ഞ് വിദ്യാര്‍ത്ഥികളെക്കൊണ്ട് എന്നെ unfriend ചെയ്യിച്ചു പോസ്റ്റ് unlike ചെയ്യിച്ച വിദഗ്ധര്‍ ;)

കുട്ടികള്‍ക്ക് അധ്യാപകരെക്കുറിച്ചുള്ള രഹസ്യഅഭിപ്രായങ്ങള്‍ പരസ്യമായി എഴുതിവെക്കാനുള്ള ചുമരുകള്‍ ഉണ്ടാവണം. സ്‌കൂളുകളില്‍ അവ ചര്‍ച്ച ചെയ്യപ്പെടണം. കുട്ടികളെ പഠിപ്പിക്കാനാണ് ശമ്പളം വാങ്ങുന്നത്, പീഡിപ്പിക്കാന്‍ അല്ല എന്ന് അധ്യാപകരെ ആരെങ്കിലും ദിവസവും ഓര്‍മിപ്പിക്കണം എന്ന് തോന്നുന്നു. ബോധമുള്ള ആരെങ്കിലും Gender, human rights and SOGIE അധ്യാപകരെ പഠിപ്പിക്കണം.

ഇവിടെ പരാമര്‍ശിച്ച സാഹചര്യങ്ങളില്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന പരീക്ഷകള്‍ അധ്യാപര്‍ക്ക് വേണ്ടി നടത്തണം. സ്‌കൂളില്‍ ഇന്‍സ്‌പെക്ഷന്‍ നടക്കുമ്പോള്‍ ഉത്തരക്കടലാസുകള്‍ പ്രദര്‍ശിപ്പിക്കണം. വിദ്യാര്‍ഥികളുടെ മുഖത്തുവിരിയുന്ന ഭാവങ്ങളും അവര്‍ പറയുന്ന അഭിപ്രായങ്ങളും മാത്രം ആവണം ആ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തേണ്ടത്. സ്വയം മാറാനുള്ള അവസരം അധ്യാപകര്‍ക്കും ലഭിക്കട്ടെ. അല്ലാതെ, കുട്ടികളുടെ feed back form നിര്‍ബന്ധിച്ചെഴുതിവാങ്ങി ചടങ്ങ് തീര്‍ക്കുന്ന പരിപാടി വര്‍ഷാവസാനം ചെയ്യുന്നത് കൊണ്ട് രാഷ്ട്രപുനര്‍നിര്‍മാണപ്രക്രിയയില്‍ നിങ്ങളൊരുകോപ്പും ചെയ്യുന്നില്ലെന്ന് മനസിലാക്കുക.

മൊബൈല്‍ വേട്ടക്കാരായ അധ്യാപകരും ഉണ്ടത്രേ. മേല്‍പ്പറഞ്ഞ കേയിയിലെ ഒരധ്യാപകന്‍ ഏതോ ഒരു കുട്ടിയുടെ ഫോണ്‍ പരിശോധിക്കുകയും (ചേട്ടന്റെ ഫോണ്‍) അതിലെ ചാറ്റുകള്‍ വായിച്ച് കുട്ടിയെ അപമാനിക്കുകയും ചെയ്തെന്നറിയുന്നു. (സെന്റ്ഓഫ് പരിപാടിയുടെ അന്ന് ഫോണ്‍ അനുവദിക്കപ്പെട്ടിരുന്നു). അപമാനം സഹിക്കാതെ കുട്ടി ആ ഫോണ്‍ വേണ്ടെന്ന് പറഞ്ഞുപോയി. ഒടുവില്‍ രക്ഷിതാവ് വന്നാണ് ഫോണ്‍ വാങ്ങിയതത്രേ.

ചെറിയ പ്രായത്തിലോ വലിയ പ്രായത്തിലോ ആവട്ടെ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അല്ലേ പറഞ്ഞ് കൊടുക്കേണ്ടത്??? അന്യന്റെ ഫോണിലെ ചാറ്റ് നോക്കുക പോയിട്ട് ആ ചാറ്റ്ബോക്സ് ഒന്ന് തുറക്കുക പോലും ചെയ്യരുത് എന്നല്ലേ കുട്ടികളെ പഠിപ്പിക്കേണ്ടത്??

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ആ അധ്യാപകന്‍ നിങ്ങള്‍ക്കൊരു പാഠമാകട്ടെ. ആരാന്റെ ചാറ്റ്റൂമുകളിലേക്കും ഫോട്ടോകളിലേക്കും വീഡിയോകളിലേക്കും കണ്ണുംനട്ടിരിക്കാനും അതുപയോഗിച്ചു നിങ്ങളെ വിഷമിപ്പിക്കാനും വേട്ടയാടാനും അയാളെപ്പോലുള്ള ഒരുപാട് പേരുണ്ട് ഈ ലോകത്തില്‍. അതുകൊണ്ട്തന്നെയാണ് ഡിജിറ്റല്‍ മീഡിയ ശാപമാകുന്നത്.

മൊബൈല്‍ ഫോണ്‍ വിഷയത്തില്‍ പണ്ടെങ്ങാണ്ട് എഴുതിയ പോസ്റ്റ് സ്വയം കുത്തിപ്പൊക്കി നിങ്ങളെയും എന്നെയും കോരിത്തരിപ്പിക്കാനുള്ള അവസരമായും ഞാന്‍ ഇവിടെ കമന്റ്ബോക്സ് ഉപയോഗിക്കുന്നു.

റബ്ബര്‍ പോലെയുള്ള പിള്ളേരെ റബ്ബര്‍ബാന്‍ഡില്‍ കുടുക്കി തെറിപ്പിച്ചുവേദനിപ്പിച്ചു കളിക്കാതെ, അവരെ നല്ല കോലത്തിലാക്കി നല്ല വഴിക്ക് തിരിക്കാന്‍ കഴിയുന്ന അധ്യാപകര്‍ ആയിരുന്നു ഇവിടെ ഭൂരിഭാഗമെങ്കില്‍ നമ്മക്കീക്കണ്ട മലസംരക്ഷണയാത്രകള്‍ കാണേണ്ടിവരില്ലായിരുന്നു, സഭയെ നന്മ പഠിപ്പിക്കാന്‍ കുറച്ചു കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യേണ്ടിവരില്ലായിരുന്നു. പിസിയെ പോലുള്ള ചിലര്‍ നിരന്തരമായി വൃത്തികെട്ട ”തമാശകള്‍” പറഞ്ഞ് നമ്മളെ ഞെട്ടിക്കില്ലായിരുന്നു. അന്തമില്ലാത്ത ഇത്തരം എഴുത്തുകള്‍ ഉണ്ടാവില്ലായിരുന്നു ! തേങ്ക്സ് ഉണ്ട് മലരുകളേ ;)

ഭാഷ ഒന്ന് ശെരിയാക്കണം എന്നുപദേശിക്കാന്‍ വരുന്നവരോട് കൂടുതല്‍ പറയാനുണ്ട്. ഈ ഭാഷ ഉള്ളതുകൊണ്ട് തന്നെയാണ് പലര്‍ക്കും പൊള്ളുന്നത്. നൈസായി ചൊറിയാന്‍ തത്കാലം ആഗ്രഹിക്കുന്നില്ല. വീണ പറയുന്നത് ബാക്കിയുള്ളവര്‍ accept ചെയ്യണമെങ്കില്‍ ഭാഷ നന്നാക്കണം എന്നാണ് ചിലര്‍ പറയുന്നത്. ഒരിക്കലും നന്നാക്കാന്‍ പറ്റാത്തവരെ നന്നാക്കാന്‍ അല്ല ഭായ് നമ്മ ഈ എഴുതുന്നത്. ഭാഷ കൊണ്ട് ജാതിയും മതവും കൂട്ടവും ഭൂതവും ബോധവും ഭാവിയുമെല്ലാം നിര്‍ണയിക്കുന്നതരം ആളുകളെ ഈ പരിസരത്തോട്ട് കാണാന്‍ ഞാന്‍ താല്പര്യപ്പെടുന്നുമില്ല. എങ്ങനെയൊക്കെ ഒരുമ്പെട്ട് ജീവിച്ചാല്‍ മറ്റുള്ളവര്‍ നമ്മടെ തലയില്‍ കയറി നമ്മടെ തലച്ചോറ്തന്നെ തിന്നുപരിപോഷിക്കുന്നത് ഒഴിവാക്കാം എന്ന് ഒരാളെയെങ്കിലും മനസിലാക്കിക്കാന്‍ പറ്റുമോ എന്ന് മാത്രമേ ഈ ഭാഷ കൊണ്ടും എഴുത്തുകൊണ്ടും ഞാന്‍ അന്വേഷിക്കുന്നുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button