ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച പുല്‍വാമ തീവ്രവാദി ആക്രമണം പ്ലാന്‍ ചെയ്തത് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആക്രമണത്തിനുള്ള തയ്യാറെടുപ്പ് ജെയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടന മൂന്നു മാസം മുമ്പ് പ്ളാന്‍ ചെയ്തിരുന്നു. ഡിസംബറില്‍ പ്ളാന്‍ ചെയ്യുകയും പിന്നാലെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുകയും ചെയ്തതിന് ശേഷം ഫെബ്രുവരി 15 ന് ആക്രമണം നടപ്പാക്കുകയായിരുന്നു. ഫെബ്രുവരി 9 നും ഫെബ്രുവരി 11 നും രണ്ടു തവണ മാറ്റി വെച്ച പദ്ധതിയാണ് ഈ മാസം പകുതിയോടെ നടപ്പാക്കിയത്. ചാവേര്‍ ആക്രമണം യഥാര്‍ഥത്തില്‍ നടത്താന്‍ ഉദ്ദേശിച്ചതു ഫെബ്രുവരി ഒന്‍പതിനായിരുന്നെന്നു വെളിപ്പെടുത്തല്‍.
പാര്‍ലമെന്റ് ആക്രമണക്കേസിന്റെ മുഖ്യസൂത്രധാരന്‍ അഫ്സല്‍ ഗുരുവിനെ ഇന്ത്യ തൂക്കിലേറ്റിയതിന്റെ വാര്‍ഷികമാണു ഫെബ്രുവരി ഒന്‍പത്. ഭീകരസംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ സ്ഥാപകന്‍ മഖ്ബൂല്‍ ഭട്ടിന്റെ ചരമവാര്‍ഷികദിനമായ ഫെബ്രുവരി പതിനൊന്നും ആക്രമണത്തീയതിയായി ജയ്ഷെ മുഹമ്മദിന്റെ പരിഗണനയിലുണ്ടായിരുന്നെന്ന് അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി.
ഈ രണ്ടുദിവസങ്ങളിലും കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയായതിനാല്‍ ഫെബ്രുവരി 14-ന് ആക്രമണം നടപ്പാക്കുകയായിരുന്നു. ചാവേറായി ജയ്ഷെ മുഹമ്മദ് തെരഞ്ഞെടുത്ത ആദില്‍ അഹമ്മദ് ദാറിന് എസ്.യു.വി. ഓടിക്കാന്‍ തീവ്രപരിശീലനം നല്‍കി. തുടര്‍ന്ന്, സ്ഫോടകവസ്തുക്കള്‍ നിറച്ച എസ്.യു.വി. കഴിഞ്ഞ 14-ന് 78 വാഹനങ്ങളടങ്ങിയ സി.ആര്‍.പി.എഫ്. വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി. പുല്‍വാമയില്‍ നടക്കുന്ന അനേകം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട കമ്രാന്‍ എന്ന അബ്ദുള്‍ റഷീദ് ഗാസിയായിരുന്നു ആദില്‍ ദറിന് പരിശീലനം നല്‍കിയത്. പാകിസ്താന്‍കാരനായ ഇയാളെ പിന്നീട് സൈന്യം വധിക്കുകയും ചെയ്തു.
Post Your Comments