ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശിതരൂരിനെതിരായ കേസ് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പൊലീസ് സമര്‍പ്പിച്ച എഫ്ഐആറില്‍ ഐപിസി 498എ, ഐപിസി 306 വകുപ്പുകള്‍ പ്രകാരം ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
ഈ മാസം നാലാം തീയതിയായിരുന്നു ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സെഷന്‍സ് കോടതിക്ക് വിട്ടത്. കുറ്റപത്രത്തില്‍ ആത്മഹത്യപ്രേരണകുറ്റം ഉള്‍പ്പെട്ടതിനാലാണ് സെഷന്‍സ് കോടതി ഇത് പരിഗണിക്കുന്നത്.2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെ ഡല്‍ഹിയിലെ പ്രശസ്തമായ ലീലാ പാലസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments