Latest NewsKerala

പൊന്നാനിയിലെ ഫ്‌ളാറ്റ്‌സമുച്ചയത്തില്‍ 220 ഓളം ഭവനങ്ങള്‍ഉണ്ടാകും – മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

മലപ്പുറം : പൊന്നാനിയില്‍ മത്സ്യത്തൊഴിലാളികള്‍ ളികള്‍ക്ക്‌നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ 220 ഭവനങ്ങള്‍ ഉണ്ടാകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പൊന്നാനി മത്സ്യ ബന്ധന തുറമുഖ പരിസരത്ത് പാര്‍പ്പിടസമുച്ചയത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി. നിലവില്‍ 128 വീടുകളാണ് നിര്‍മ്മി ക്കാനിരുന്നത് എന്നാല്‍ ഭവന രഹിതരുടെഎണ്ണംകൂടുതല്‍ആയതിനാല്‍ 220 ഓളം ഭവനങ്ങള്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഉണ്ടാകുമെന്നും സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

പൊന്നാനിയില്‍ നിര്‍മ്മിച്ച ഫിഷര്‍മാന്‍ കോളനി തീര്‍ത്തും ഉപയോഗശൂന്യമായതിനാല്‍ അവ പൊളിച്ച്‌യഥാസ്ഥലത്ത് ഏജന്‍സികളില്‍ നിന്നും പൊതുസ്ഥാപനങ്ങളില്‍ നിന്നുമുള്ള ഫണ്ട് ഉപയോഗിച്ച് പാര്‍പ്പിട സമുച്ചയം ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പൊതുസമ്മേളനം സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായവും വിതരണവും ഭൂരേഖ വിതരണവും സ്പീക്കര്‍ നിര്‍വഹിച്ചു.

പൊന്നാനി നിയമസഭാ നിയോജകമണ്ഡലത്തിലെതീരദേശത്തെ മത്സ്യത്തൊഴി ലാളികള്‍ ക്കായുള്ള പാര്‍പ്പിടസമുച്ചയംഹാര്‍ബര്‍എഞ്ചിനീയറിങ്‌വകുപ്പിന്റെ അധീനതയിലുള്ള രണ്ട് ഏക്കര്‍ സ്ഥലത്താണ് നിര്‍മ്മിക്കുന്നത്. ഓരോവീടിനും 540 ചതുരശ്ര അടിവിസ്തീര്‍ണ്ണംഉണ്ടാകും. ഊരാലുങ്കല്‍ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ ചടങ്ങില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ മെമ്പര്‍ കൂട്ടായി ബഷീര്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞിരാമന്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എംആറ്റുണ്ണി തങ്ങള്‍, എസ്. വെങ്കിടേശ പതിഐ. എ. എസ്, എം. എ മുഹമ്മദ് അന്‍സാരി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍സംസാരിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ്എഞ്ചിനീയര്‍ പി.കെ അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button