CinemaMollywoodLatest NewsEntertainment

പുതിയ ക്ലൈമാക്‌സുമായി അഡാര്‍ ലവ് എത്തുന്നു; ആദ്യം കണ്ടവര്‍ ടിക്കറ്റുമായി വന്നാല്‍ സൗജന്യ ഷോ

പുതിയ ക്ലൈമാക്‌സുമായി ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് വീണ്ടും തിയറ്ററുകളിലെത്തുകയാണ്. തന്റെ പുതിയചിത്രം കണ്ടവര്‍ക്ക് ഒരിക്കല്‍കൂടി ചിത്രം സൗജന്യമായി കാണാമെന്ന പ്രത്യേക അവസരവും ഒമര്‍ ലുലു പ്രേക്ഷകര്‍ക്ക് നല്‍കുന്നു. .ഇന്ന് മാത്രമാണ് ഈ ഓഫര്‍

റോഷന്‍, നൂറിന്‍, പ്രിയ വാര്യര്‍ തുടങ്ങിയ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം പ്രിയയുടെ കണ്ണിറുക്കലോടെയാണ് ശ്രദ്ധ നേടിയത്. മാണിക്യമലരായ പൂവി എന്ന പാട്ടും ഹിറ്റായിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകളൊന്നും കാക്കാന്‍ ചിത്രത്തിന് ആയില്ല. വിമര്‍ശനങ്ങളേല്‍ക്കാനായിരുന്നു വിധി. അതിന് ശേഷമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സുഹൃത്തുക്കളെ ,

ഇന്ന് മുതല്‍ പുതിയ ക്ലൈമാക്‌സും പല മാറ്റങ്ങളുമായി ”ഒരു അഡാറ് ലവ് ‘ നിങ്ങള്‍ക്ക് മുന്നില്‍ എത്തുകയാണ്.മുന്നേ തന്നെ പടം കണ്ടവര്‍ ,സിനിമ കണ്ട ടിക്കറ്റുമായി ,അഡാറ് ലവ് ഇപ്പോള്‍ കളിക്കുന്ന ,നിങ്ങള്‍ ചിത്രം കണ്ട തിയറ്ററില്‍ ബന്ധപ്പെട്ടാല്‍ പടം രണ്ടാം തവണ സൗജന്യമായി കാണാവുന്നതാണ് (Offer valid only for today )

https://www.facebook.com/omarlulu/posts/686973165032777

shortlink

Related Articles

Post Your Comments

Related Articles


Back to top button