സ്കോഡ കാർ വാങ്ങാൻ ഒരുങ്ങുന്നവർക്കും നിലവിൽ ഉടമകളായവർക്കും ഇനി സന്തോഷിക്കാം. കാറുകള്‍ക്ക് ആറുവര്‍ഷ വാറന്റി നൽകുന്ന പുതിയ ഷീല്‍ഡ് പ്ലസ് പാക്കേജ് പദ്ധതി കമ്പനി ആരംഭിച്ചു. വിപണിയില്‍ ഉറച്ച വിശ്വാസ്യത നേടിയെടുക്കാനും, സുതാര്യത വര്‍ധിപ്പിക്കാനും സ്കോഡ ആവിഷ്കരിച്ച ‘ഇന്ത്യ 2.0’ പദ്ധതിയുടെ ഭാഗമായാണ് ഷീല്‍ഡ പ്ലസ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. വില്‍പ്പനാനന്തര സേവനങ്ങളില്‍ കമ്പനി പുറകോട്ട് പോയപ്പോൾ വിപണിയില്‍ സ്കോഡ കാറുകളുടെ പ്രചാരവും പുറകിലായി. ഇതിൽ നിന്നും കര കയറുവാനാണ് പുതിയ പാക്കേജുമായി സ്കോഡ രംഗത്തെത്തിയത്.
ആറുവര്‍ഷം അല്ലെങ്കില്‍ 1,50,000 കിലോമീറ്റര്‍ കാലയളവില്‍ കാറുകള്‍ക്ക് സമ്പൂര്‍ണ്ണ കവറേജായിരിക്കും ഇതിലൂടെ ലഭ്യമാക്കുക. അതോടൊപ്പം എക്സ്റ്റന്‍ഡഡ് വാറന്റി അഞ്ച്, ആറ് വര്‍ഷത്തേക്ക് നീട്ടിക്കിട്ടുകയും ചെയ്യും. ആദ്യവര്‍ഷം കോംപ്രിഹെന്‍സീവ് ഇന്ഷറുന്സും മൂന്നുവര്‍ഷ തേര്‍ഡ് പാര്‍ട്ടി കവറേജും ഷീഡ് പ്ലസിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 24×7 റോഡ്സൈഡ് അസിസ്റ്റന്‍സ് സേവനം കാറുടമകള്‍ക്കായി ഒരുക്കുന്നു. നിലവിലെ സ്കോഡ കാറുടമകള്‍ക്കും ഷീല്‍ഡ് പ്ലസ് പാക്കേജ് സ്കോഡ വാഗ്ദാനം ചെയ്യുന്നു. മോഡലുകള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിരക്ക് തീരുമാനിക്കുക.
Post Your Comments