Latest NewsKeralaNews

മോട്ടോര്‍ എക്‌സ്‌പോ അപകടം; പ്രതികള്‍ക്ക് നേരെ ചുമത്തിയിരിക്കുന്നത് അശ്രദ്ധമായി വാഹനം ഓടിച്ചുവെന്ന് മാത്രം

കൊല്ലം: അഭ്യാസപ്രകടനത്തിനിടെ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്നത് സത്യമാകുന്നു. അശ്രദ്ധമായി വാഹനമോടിച്ചെന്ന നിസാര വകുപ്പ് മാത്രമാണ് പ്രതികള്‍ക്ക് നേരെ പൊലീസ് ചുമത്തിയിരിക്കുന്നത്. വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും പോലീസ് ഇതിനെ നിസ്സാരവത്കരിച്ചത് ശ്രദ്ധേയമാണ്. വാഹനമോടിച്ചത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉണ്ണിക്കൃഷ്ണന്‍ ആണ്. എക്‌സ്‌പോ നടത്തുന്നതിന് മുന്‍പ് അധികൃതര്‍ പൊലീസിന്റെയോ മോട്ടാര്‍ വാഹന വകുപ്പിന്റെയോ അനുമതി തേടിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച മോട്ടോര്‍ എക്‌സ്‌പോയ്ക്കിടെയാണ് അപകടം നടന്നത്. അഭ്യാസ പ്രകടനത്തിനിടെ ആഢംബര കാറിന് നിയന്ത്രണം നഷ്ടമായി കാഴ്ച്ചക്കാരായ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആഢംബര കാര്‍ വട്ടത്തില്‍ ചുറ്റിയാണ് അഭ്യാസ പ്രകടനം കാഴ്ച്ചവെച്ചത്. ബാരിക്കേഡുകള്‍ ഇടിച്ചു തകര്‍ത്താണ് കാര്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കാറിടിച്ച് പരിക്കേറ്റ കോളേജ് വിദ്യാര്‍ത്ഥികളായ റോഷന്‍, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ മഹേഷ് ചന്ദ്രന്റെ കാലിന്റെ തുടയെല്ല് പൊട്ടിയതായാണ് വിവരം. ഇയാളെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി.

കോളേജില്‍ ഇത്തരം സാഹസിക അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിനെതിരെ കോളേജ് മാനേജ്‌മെന്റിനും വിദ്യാര്‍ത്ഥികള്‍ക്കും കൊല്ലം പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് മുന്നറിയിപ്പ് മറികടന്നും വിദ്യാര്‍ത്ഥികള്‍ പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ മോട്ടോര്‍ റേസ് നടത്തിയ പത്ത് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത നിലയിലായിരുന്നു അഭ്യാസപ്രകടനം നടന്നത്. ആഡംബരക്കാര്‍ പൊലീസ് പിടിച്ചെടുത്തു.കാര്‍ കസ്റ്റഡിയിലെടുക്കാന്‍ വന്ന പൊലീസിനെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളില്‍ ആദ്യം പ്രവേശിപ്പിച്ചില്ല കൂടുതല്‍ പൊലീസെത്തിയാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത്. കാര്‍ ഓടിച്ച ഉണ്ണിക്കൃഷ്ണന്‍ ഒളിവിലാണ്. മോട്ടോര്‍ എക്സ്പോയ്ക്കെതിര പൊലീസ് താക്കീത് നല്‍കിയിരുന്നു.അമിത ശബ്ദമുള്ള പത്ത് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പക്ഷെ പൊലീസിന്റെ താക്കീത് അവഗണിച്ചാണ് മോട്ടോര്‍ എക്സ്പോയില്‍ പ്രകടനം നടന്നത്..അപകടത്തിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ എക്സ്പോ നിര്‍ത്തി വച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button