കാസര്‍ഗോഡ്: കാസര്‍കോട്ടെ ഇരട്ടകൊലപാതകത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് കണ്ടെടുത്ത ആയുധങ്ങളും. ഇത്ര ഭീകരമായ മുറിവുകളുണ്ടാക്കാന്‍ കണ്ടെടുത്ത ആയുധങ്ങള്‍ മാത്രം മതിയോ എന്ന സംശയമാണ് ബലപ്പെടുന്നത്.ഒരേസമയം ഒരേ ഇടത്ത് വച്ചാണ് രണ്ട് യുവാക്കള്‍ക്കും വെട്ടേല്‍ക്കുന്നത്. ഒന്നില്‍ കൂടുതല്‍ ആയുധങ്ങളില്ലാതെ ഇത് എങ്ങനെ സാധ്യമാകും. രണ്ട് പേരെ മാരകമായി കൊലപ്പെടുത്താന്‍ നാല് ഇരുമ്പ് ദണ്ഡുകളും ഒരു തുരുമ്പെടുത്ത വാളും മതിയോ എന്ന സംശയമാണ് ഉന്നയിക്കുന്നത്.
ഇതോടെ ആയുധത്തിലെ രക്തക്കറ അടക്കമുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണത്തില്‍ നിര്‍ണായകമാകുക.കൊലപാതക ആസൂത്രണം മുതല്‍ കൃത്യം നിര്‍വഹിക്കുന്നത് വരെ തങ്ങള്‍ മാത്രമെ പങ്കെടുത്തിട്ടുള്ളൂവെന്നാണ് കസ്റ്റഡിയിലുള്ളവര്‍ ആവര്‍ത്തിക്കുന്നത്. ഉപയോഗിച്ചത് നാല് ഇരുമ്പ് ദണ്ഡുകളും പിടിയില്ലാത്തതും തുരുമ്പെടുത്തതുമായ വടിവാളുമാണെന്നാണ് പറയുന്നത്.ഇരുമ്പ് വടികൊണ്ട് അടിച്ച് വീഴ്ത്തിയതും പിന്നീട് വെട്ടിയതും താനാണെന്ന് മുഖ്യ പ്രതി പീതാംബന്‍ പറയുന്നു. ശരത് ലാലിന്റെ കഴുത്തില്‍ 23 സെന്റീമീറ്റര്‍ നീളത്തിലുള്ളതടക്കം ദേഹത്താകെ 20 മുറിവുകളുണ്ട്.
കൃപേഷിന്റെ മൂര്‍ത്ഥാവ് 13 സെന്റീമീറ്റര്‍ നീളത്തില്‍ പിളര്‍ന്നു. ഇത്രയും ക്രൂരമായി മുറിവേല്‍പ്പിക്കാന്‍ ഈ ആയുധങ്ങള്‍ മതിയോ എന്നാണ് സംശയം. കൃത്യം നടന്ന സ്ഥലത്ത് നിന്ന് മാറി റബ്ബര്‍ തോട്ടത്തിലെ പൊട്ടകിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വെള്ളമില്ലാത്ത കിണറില്‍ നിന്ന് കണ്ടെത്തിയ വടിവാള്‍ തുരുമ്പെടുത്ത നിലയിലാണ്. അതും സംഭവം നടന്ന് രണ്ട് ദിവസത്തിനകം. നേരത്തെ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്താത്തവര്‍ക്ക് വാടകക്കൊലയാളികള്‍ ആക്രമിക്കുന്ന അതേ രീതില്‍ വെട്ടിക്കൊല്ലാന്‍ സാധിക്കുമോ തുടങ്ങി ചോദ്യങ്ങള്‍ ഒരുപാടുണ്ട്.
Post Your Comments