കൊച്ചിയില്‍ നടന്ന ചെന്നൈ- ബ്‌ളാസ്റ്റേഴ്‌സ് മത്സരത്തിനിടയില്‍ സി.കെ വിനീത് ഏഴ് വയസ്സുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നും മഞ്ഞപ്പട പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട വിനീതിന്റെ പരാതിയില്‍ വിശദീകരണവുമായി ബ്‌ളാസറ്റേഴ്‌സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട. ഗ്രൂപ്പിലെ ഒരു അംഗം തെളിവില്ലാത്ത ആരോപണം വിനീതിനെതിരായി പ്രചരിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച മഞ്ഞപ്പട ഒരു വ്യക്തിക്ക് പറ്റിയ വീഴ്ചയുടെ പേരില്‍ മഞ്ഞപ്പടയെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കരുതെന്നും അഭ്യര്‍ത്ഥിച്ചു. കൂടാതെ കൂട്ടായ്മ പിരിച്ചു വിടില്ലെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.
ശബ്ദസന്ദേശം പുറത്തുപോയത് തങ്ങളുടെ എക്‌സിക്യൂട്ടീവ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് മഞ്ഞപ്പട നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. മഞ്ഞപ്പട എക്സിക്യൂട്ടീവ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിനെതിരെയാണ് തന്റെ പരാതിയെന്നും. തനിക്കെതിരെ വന്ന അപകീര്‍ത്തികരമായ സന്ദേശങ്ങളും പോസ്റ്റുകളും പിന്‍വലിച്ച് രേഖാമൂലം ഖേദം പ്രകടിപ്പിച്ചാല്‍ പരാതി പിന്‍വലിക്കാമെന്നുമായിരുന്നു വിനീതിന്റെ നിലപാട്. മഞ്ഞപ്പടയിലെ ചിലര്‍ നേരത്തെ തന്നെ തനിക്കെതിരായ പ്രചരണം നടത്തുന്നുണ്ടെന്നും ടീം വിട്ടവര്‍ക്കും ഇപ്പോള്‍ ടീമിലുള്ളവര്‍ക്കും സമാനമായ ആള്‍കൂട്ട ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നും വിനീത് പറഞ്ഞു.
മഞ്ഞപ്പട യാഥാര്‍ത്ഥ ആരാധക കൂട്ടായ്മയല്ലെന്നും വിനീത് തുറന്നടിച്ചിരുന്നു. ബ്‌ളാസ്റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം ടീം വിടേണ്ടിവന്ന സാഹചര്യം അടക്കം വെളിപ്പെടുന്നുമെന്ന് മുന്‍ ബ്‌ളാസ്റ്റേഴ്‌സ് താരം വ്യക്തമാക്കി.മിക്ക ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കും പരാതിയുണ്ടെന്നും വിനീത് വെളിപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും അവധി കഴിഞ്ഞ് വന്നപ്പോഴേക്കും തന്നെ ചെന്നൈയിന്‍ എഫ്സിക്ക് കൈമാറുകയായിരുന്നെന്നും സി കെ വിനീത് വ്യക്തമാക്കുന്നു. ലോണില്‍ ചെന്നൈയിന്‍ എഫ്സിയിലാണ് വിനീത് ഇപ്പോള്‍ കളിക്കുന്നത്.
Post Your Comments