
ദുബായ്: പ്രവാസികൾക്ക് മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ ജോലി ഓഫറുകള്‍ അയക്കുന്നതായി ശ്രദ്ധയില്‍ പെട്ടതായും അതിനാൽ ശ്രദ്ധിക്കണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നൽകി. അബുദാബി സര്‍വകലാശാലയില്‍ ഉന്നത തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് വ്യാജന്മാര്‍ അയച്ച ഓഫര്‍ ലെറ്ററും കോണ്‍സുലേറ്റ് പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യക്കാരെ ലക്ഷ്യം വെച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നത്. ജോലി അന്വേഷിക്കുന്നവര്‍ ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ പെട്ടുപോകരുതെന്നും ജോലി വാഗ്ദാനങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് കോണ്‍സുലേറ്റിനെ സമീപിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. ഇ-മെയില്‍ വിലാസങ്ങള്‍ labour.dubai@mea.gov.in, cgoffice.dubai@mea.gov.in
Post Your Comments