ഫ്ലോറിഡ: ഇന്ത്യക്കാരന്‍ ഫ്ലോറിഡയിലെ പെന്‍സകോലയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റുമരിച്ചു. പെന്‍സകോലയില്‍ സിറ്റി ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറില്‍ മാനേജരായി ജോലി ചെയ്തിരുന്ന തെലങ്കാന സ്വദേശി ഗോവര്‍ദ്ധന്‍ റെഡ്ഢി (50)യാണ് മരിച്ചത്. സ്റ്റോറിലെത്തിയ അജ്ഞാത സംഘം അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മുഖംമൂടി ധരിച്ച ഏതാനും പേരടങ്ങുന്ന സ്റ്റോറിലേക്ക് കയറിവന്ന് ആക്രമണം നടത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പണമോ മറ്റ് സാധനങ്ങളോ അപഹരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
Post Your Comments