Devotional

ലക്ഷ്മീദേവിയെ വീടുകളില്‍ പ്രസാദിപ്പിക്കുന്നതിന് ഈ വഴികള്‍

ഐശ്വര്യത്തിന്റേയും ധനത്തിന്റേയുമെല്ലാം ദേവതയാണ് ലക്ഷ്മീദേവി. ലക്ഷ്മീദേവി വാഴുന്നിടത്ത് ഐശ്വര്യവും പണവുമെല്ലാം ഉണ്ടാവുകയെന്നാണ് പറയുന്നത്. ലക്ഷ്മീദേവിയെ ഒരു സ്ഥലത്തു തന്നെ കുടിയിരുത്തുവാന്‍ ബുദ്ധിമുട്ടാണെന്നു പറയും. കാരണം പൂര്‍ണമായും തന്നെ പ്രസാദിപ്പിയ്ക്കുന്നിടത്തേ ലക്ഷ്മീദേവി നില്‍ക്കൂയെന്നു വിശ്വാസം.

ലക്ഷ്മീദേവിലെ പ്രസാദിപ്പിയ്ക്കാന്‍ ചില വഴികളുണ്ട്. ചില വസ്തുക്കളുണ്ട്. ഇവയെന്തൊക്കെയന്നു നോക്കൂ,

തേങ്ങ ശ്രീഫലം എന്നും തേങ്ങ അറിയപ്പെടുന്നുണ്ട്. ഇത് വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ലക്ഷ്മീദേവിയെ ആകര്‍ഷിയ്ക്കുമത്രെ.

മെര്‍ക്കുറി വിഗ്രഹങ്ങള്‍

മെര്‍ക്കുറി കൊണ്ടുള്ള ഗണപതി, ലക്ഷ്മീവിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ലക്ഷ്മീദേവിയെ പ്രസാദിപ്പിയ്ക്കാന്‍ ന്ല്ലതാണ്.

കവടികള്‍

ലക്ഷ്മീദേവിയെ പ്രസാദിപ്പിയ്ക്കാന്‍ വീട്ടില്‍ കവടികള്‍ സൂക്ഷിയ്ക്കുന്നതും നല്ലതാണ്.

ശംഖ്

ശംഖ് ദേവിയെ പ്രസാദിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ.്

പാദമുദ്രകള്‍

പാദമുദ്രകള്‍ പതിപ്പിയ്ക്കുന്നത് മറ്റൊരു വഴി. വീട്ടില്‍ വെള്ളി കൊണ്ടുള്ള ചെറിയ ചെരിപ്പു സൂക്ഷിയ്ക്കുന്നതും നല്ലതു തന്നെ.

താമരവിത്ത്

താമരവിത്തു കൊണ്ടുള്ള മാല വീട്ടില്‍ സൂക്ഷിയ്ക്കുന്നതും നല്ലത്. താമരയിലാണ് ലക്ഷ്മീദേവി വസിയ്ക്കുന്നതെന്നു സങ്കല്‍പ്പം. ശംഖില്‍ വെള്ളം നിറച്ചു സൂക്ഷിയ്ക്കുന്നതും നിങ്ങളുടെ വീട്ടില്‍ ലക്ഷ്മിയെ കുടിയിരുത്തും. ശ്രീചക്രം വീട്ടില്‍ സൂക്ഷിയ്ക്കുന്നതും നല്ലതു തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button