ആസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്ത്. നടുവേദന കാരണമാണ് താരത്തിന് കളിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്നത്. ഞായറാഴ്ച വിശാഖപ്പട്ടണത്ത് ആരംഭിക്കുന്ന ടി20യോടെയാണ് പരമ്പര ആരംഭിക്കുന്നത്. അതേസമയം ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക് പകരക്കാരനായി രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തി.
അഞ്ച് ഏകദിനങ്ങളും രണ്ട് ടി20യുമാണ് പരമ്പരയിലുള്ളത്. ബി.സി.സി.ഐയുടെ മെഡിക്കല്‍ ടീമാണ് താരത്തിന് വിശ്രമം നിര്‍ദ്ദേശിച്ചത്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ചെക്കപ്പുകള്‍ക്കും പരിശീലനത്തിനും ശേഷമെ ഇനി താരത്തിന് തിരിച്ചെത്താനാവൂ. ഐ.പി.എല്‍ തുടങ്ങുന്നതിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കും. അതേസമയം ലഭിച്ച അവസരം മുതലാക്കാനാവും ജഡേജ ശ്രമിക്കുക.
NEWS: Hardik Pandya ruled out of Paytm Australia’s tour of India due to lower back stiffness. @imjadeja has been named replacement for Hardik Pandya for the 5 ODIs #AUSvIND pic.twitter.com/l8DUOuDlU3
— BCCI (@BCCI) February 21, 2019
കോഫി വിത്ത് കരണിലെ ലൈംഗിക പരാമര്‍ശങ്ങളെ തുടര്‍ന്ന് നേരത്തെ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിലക്കിയിരുന്നു. വിലക്ക് പിന്‍വലിച്ചതിന് പിന്നാലെ പാണ്ഡ്യ, ന്യൂസിലാന്‍ഡ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. കേസ് സുപ്രീംകോടതിയിലെത്തുകയും ചെയ്തു.
Post Your Comments