Latest NewsGulf

ഹജ്ജ് ക്വാട്ട രണ്ടുലക്ഷമായി വര്‍ധിപ്പിച്ചു

ജിദ്ദ: : ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി സൗദിഅറേബ്യ വര്‍ധിപ്പിച്ചു. സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മിലുള്ള സംഭാഷണത്തിനുശേഷമാണ് വിശ്വാസികള്‍ക്ക് ഏറെ ആഹ്‌ളാദമുണ്ടാക്കുന്ന പ്രഖ്യാപനമുണ്ടായത്.

തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇന്‍ഡൊനീഷ്യയ്ക്കും പാകിസ്താനും പിന്നില്‍ മൂന്നാംസ്ഥാനത്തായിരുന്നു ഇന്ത്യ ഇതുവരെ. ക്വാട്ട വര്‍ധിപ്പിക്കുന്നതോടെ ഇന്ത്യ രണ്ടാംസ്ഥാനത്തും പാകിസ്താന്‍ മൂന്നാം സ്ഥാനത്തുമാകും. പാകിസ്താന്റെ ഹജ്ജ് ക്വാട്ട 1,84,210 ആണ്. അടുത്ത കാലത്തായി മൂന്നാംതവണയാണ് ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നത്. 2014-ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം 1,36,000 ആയിരുന്നു.
ഇന്ത്യയിലെത്തുന്ന സൗദി പൗരന്‍മാര്‍ക്ക് ഇ-വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button