മലപ്പുറം :വിവിധ ആവശ്യങ്ങളുമായി എത്തുന്ന സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത വിധം സര്‍ക്കാര്‍ ഓഫീസുകള്‍ ജന സൗഹാര്‍ദ്ദപരമായിരിക്കണമെന്ന് റവന്യു-ഭവന വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ ആധുനിക സൗകര്യങ്ങളോടെ വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സുകള്‍ ആക്കിമാറ്റുന്നതിന്റെ ഭാഗമായി വെറ്റിലപ്പാറ, കീഴുപറമ്പ് വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി നിരന്തരം ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം മാറി പരമാവധി വിവരങ്ങള്‍ തത്സമയം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി പറഞ്ഞു. പ്രളയ പുനരധിവാസത്തിന് ഭൂമി ലഭ്യതക്കായി ഉദ്യോഗസ്ഥരുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച മന്ത്രി പ്രളത്തിന്റെ പേരില്‍ ആരും ഒറ്റപ്പെട്ട് പോകരുതെന്നും ഓര്‍മ്മപ്പെടുത്തി.
ജില്ലയിലെ ഒന്നാമത്തെ വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സാണ് വെറ്റിലപ്പാറയിലേത്. പി.കെ ബഷീര്‍ എം.എല്‍.എ ഇരു ചടങ്ങുകളുടെയും അധ്യക്ഷത വഹിച്ചു. വെറ്റിലപ്പാറയില്‍ നടന്ന ചടങ്ങില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അനുപം മിശ്ര ഐ.എ.എസ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി, വൈസ് പ്രസിഡന്റ് ഷിജി പുന്നക്കല്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.ടി മസൂദ്, ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ കെ. ഗീതാകുമാരി, മെമ്പര്‍മാരായ ബെന്നി പോള്‍ ഇഞ്ചനാനിയന്‍, ജോണി പുല്ലന്താണി, സുനിത, ബീന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ടി മൊയ്തീന്‍കുട്ടി, കെ.എം കുര്യാക്കോസ്, സി.ടി അബ്ദുല്‍ റഷീദ്, കെ. മുഹമ്മദ്, കെ. രാജേഷ്, മേഴ്സി ജയിംസ്, യു. ഷമീര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ രണ്ടാമത്തെ വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സായ കീഴുപറമ്പിലെ ഉദ്ഘാടന ചടങ്ങില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അനുപം മിശ്ര ഐ.എ.എസിനെക്കൂടാതെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ്കുട്ടി ഹാജി, വൈസ് പ്രസിഡന്റ് റൈഹാന ബേബി, പഞ്ചായത്തിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. അബൂബക്കര്‍, സുധാ പാലത്തിങ്ങല്‍, നജീബ് കാരങ്ങാടന്‍ തുടങ്ങി വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments