Latest NewsKerala

പീതാംബരനെ ആക്രമിച്ച സംഭവത്തിനെ തുടര്‍ന്ന് സിപിഎം നേതാവ് നടത്തിയ കൊലവിളി പ്രസംഗം പുറത്ത്

കാസര്‍കോട് ഇരട്ടക്കൊലപാതകങ്ങള്‍ക്കു പിന്നില്‍ സിപിം ആണെന്ന ആരോപണം ആളിക്കത്തുന്നതിനിടെയാണ് മുസ്തഫയുടെ വിവാദ പ്രസംഗം പുറത്തു വന്നിരിക്കുന്നത്

കാസര്‍കോട്: കാസര്‍കോട് സിപിഎം നേതാവ് നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്.  കോണ്‍ഗ്രസുകാരെ വകവരുത്തുമെന്ന് പറഞ്ഞുള്ള സിപിഎം ജില്ലാ കമ്മിറ്റി അംഗം വി പി പി മുസ്തഫയുടെ പ്രസംഗത്തിന്‍രെ ഭാഗങ്ങളാണ്. ഒരു സ്വകാര്യ ചാനലാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. അധികം കളിച്ചാല്‍ ചിതയില്‍ വയ്ക്കാന്‍ പോലും ഇല്ലാത്ത വിധം കോണ്‍ഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്നാണ് മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞത്.

”പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും” – മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞു.

കാസര്‍കോട് ഇരട്ടക്കൊലപാതകങ്ങള്‍ക്കു പിന്നില്‍ സിപിം ആണെന്ന ആരോപണം ആളിക്കത്തുന്നതിനിടെയാണ് മുസ്തഫയുടെ വിവാദ പ്രസംഗം പുറത്തു വന്നിരിക്കുന്നത്. കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ പീതാംബരനെ ആക്രമിച്ച സംഭവത്തിലെ പ്രതികളായിരുന്നു ശരത്ത് ലാലും കൃപേഷും. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് പീതാംബരന്‍ കൊല നടത്തിയതെന്നാണ് പ്രാഥമിക വിവരം. അതേസമയം പീതാംബരന്‍ ആക്രമിക്കപ്പെട്ട രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് മുസ്തഫ ഈ പ്രസംഗം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button