മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ യുവന്റസിന് തോല്‍വി. ഇറ്റാലിയന്‍ ലീഗില്‍ തോല്‍വി അറിയാതെ മുന്നേറുകയായിരുന്ന യുവന്റസ്, അന്റോയ്ന്‍ ഗ്രീസ്മാനും സംഘത്തിനും മുന്നില്‍ അടി പതറുകയായിരുന്നു.സ്‌പെയിനില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഇറ്റാലിയന്‍ ടീം തോറ്റത്. മാഡ്രിഡിനായി യുവാന്‍ ഗോഡിനും ജോസ് ജിമിനസുമാണ് ലക്ഷ്യം കണ്ടത്. മത്സരത്തിലുടനീളം മികച്ച പ്രതിരോധം കാഴ്ച്ചവെച്ചിരുന്നു യുവന്റസ്.
മത്സരത്തില്‍ 64 ശതമാനം പന്തടക്കവുമായി യുവന്റസ് ആധിപത്യം പുലര്‍ത്തിയിരുന്നുവെങ്കിലും, കളി അവസാനിക്കാനിരിക്കേ ഗോള്‍ വഴങ്ങുകയായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിനു വേണ്ടി ജോസെ ഗിമിനസ് 78- മിനിറ്റിലും ഡീഗോ ഗോഡിന്‍ 83- മിനിറ്റിലും ഗോള്‍ നേടി.മറ്റൊരു മത്സരത്തില്‍ ഷാല്‍ക്കെയ്‌ക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി ജയം നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജയം. സെര്‍ജി അഗ്യൂറോ, ലിറോസ് സാനെ, റഹീം സ്റ്റര്‍ലിങ് എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. ഷാല്‍ക്കെയ്ക്കു വേണ്ടി നബില്‍ ബിന്‍തലബ് രണ്ടു ഗോളുകള്‍ നേടി
Post Your Comments