
അജ്മീര്‍: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ഭടന്‍മാരുടെ കുടുംബത്തിനായി ആറ് ലക്ഷത്തോളം രൂപ സംഭാവനയായി നൽകാനൊരുങ്ങി അജ്മീരിലെ തെരുവില്‍ ഭിക്ഷ എടുത്തിരുന്ന നന്ദിനി എന്ന സ്ത്രീ. എന്നാൽ ഈ സഹായം നൽകാൻ ഇന്ന് അവർ ജീവനോടെ ഇല്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ രോഗബാധിതയായി മരണപ്പെട്ട ഇവരുടെ ആഗ്രഹ പ്രകാരമാണ് സമ്പാദ്യം വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ചത്.
അജ്മീറിലെ ഒരു ക്ഷേത്രത്തിന് മുന്നിലായിരുന്നു നന്ദിനി ഭിക്ഷയാചിച്ചിരുന്നത്. ലഭിക്കുന്ന തുക ആവശ്യമുള്ളത് മാത്രം ചെലവാക്കിയതിന് ശേഷം ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു ഇവരുടെ രീതി. ബാങ്ക് നിക്ഷേപത്തിന്റെ അവകാശികളായി രണ്ട് പേരെയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇവർ തന്നെയാണ് തുക വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നൽകാം എന്ന തീരുമാനത്തിലെത്തിയത്.
Post Your Comments