NattuvarthaLatest News

അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

കൊടുങ്ങല്ലൂര്‍: അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു. ലോകമലേശ്വരത്ത് നായരമ്പലം വട്ടത്ര നാദിര്‍ഷായുടെ ഭാര്യ കൃഷ്ണ (26), മകന്‍ നദാല്‍ (ഒന്നര) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ പുലര്‍ച്ചെ 4.30ന് ആണ് സംഭവം. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ നാദിര്‍ഷ നായരമ്പലത്തെ വീട്ടിലായിരുന്നു. കൃഷ്ണയുടെ മാതാവ് പെരിഞ്ഞനം പഞ്ചായത്ത് മുന്‍ അംഗം ലത സാജന്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. കൊച്ചിയില്‍ ബന്ധുവിന്റെ വീട്ടിലേക്കു പോകുന്നതിന് ലതയും കൃഷ്ണയും ഇന്നലെ പുലര്‍ച്ചെ എഴുന്നേറ്റു. ലത അടുക്കളയിലേക്കു പോയ ഉടന്‍ തീ ആളുന്നതാണ് കണ്ടത്. ഇതോടൊപ്പം കരച്ചിലും. ബഹളം കേട്ടു നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. മുറിയിലെ കട്ടിലില്‍ പൊള്ളലേറ്റു കരയുകയായിരുന്ന കുഞ്ഞിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലത ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ 500 രൂപയ്ക്കു പെട്രോള്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കൃഷ്ണയുടേയും നദാലിന്റേയും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button